കുറഞ്ഞ വില, കൂടുതൽ ഫീച്ചറുകൾ; മത്സരിക്കാൻ ടിയാഗോ ഇവി റെഡി

ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാൻ കഴിയുന്ന ഇലക്ട്രിക് കാറുകളിൽ ഒന്നാണ് ടാറ്റയുടെ ടിയാഗോ ഇവി. എൻട്രി ലെവൽ കാറിൽ സാധാരണ പ്രതീക്ഷിക്കുന്നതിനെക്കാൾ കൂടുതൽ ഫീച്ചറുകളുമായാണ് ഈ വാഹനം എത്തുന്നത്. ആദ്യ ഫെയ്സ്‌ലിഫ്റ്റിൽ കൂടുതൽ സൗകര്യങ്ങളും പുതിയ സംവിധാനങ്ങളും ഉൾപ്പെടുത്തിയതോടെ ടിയാഗോ ഇവി ഫീച്ചറുകളുടെ കാര്യത്തിൽ കൂടുതൽ ശക്തമായിട്ടുണ്ട്.
രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിലും നാല് വേരിയന്റുകളിലുമായി ഇന്ത്യയിൽ എത്തിയ പുതിയ ടിയാഗോ ഇവിയുടെ വില 6.99 ലക്ഷം രൂപയിലാണ് ആരംഭിക്കുന്നത്. ടോപ്പ് വേരിയന്റിന് 9.99 ലക്ഷം രൂപയാണ് വില. ഒറ്റത്തവണ ചാർജിൽ 226 കിലോമീറ്റർ മുതൽ 285 കിലോമീറ്റർ വരെയാണ് എംഐഡിസി സാക്ഷ്യപ്പെടുത്തിയ റേഞ്ച്.
Content Highlights: Tata Tiago EV: The Ultimate Budget Electric Car Under ₹10 Lakhs