കൂടുതൽ കരുത്തിൽ ടാറ്റാ സഫാരിയുടെ എൻട്രി, കൂട്ടിന് പെട്രോൾ എൻജിൻ | Tata Safari | Auto Drive
സഫാരി എന്ന നെയിംപ്ലേറ്റ് ടാറ്റയുടെ അഭിമാനമായിരുന്നു. 2000-ത്തിന്റെ തുടക്കത്തിൽ ഇന്ത്യൻ നിരത്തുകളിലെത്തിയ എസ്‌യുവിയിൽ കേട്ടുത്തുടങ്ങിയ ഈ ഐതിഹാസിക നാമം ഇന്നും ടാറ്റക്കൊപ്പമുണ്ട്. ഹാരിയർ എസ്‌യുവിയുടെ ജ്യേഷ്ഠ സഹോദരൻ എന്ന് വിശേഷിപ്പിക്കാവുന്ന വാഹനമാണ് ഇപ്പോഴുള്ള സഫാരി. ഹാരിയറിന്റെ വരവിന് പിന്നാലെ തന്നെ ടാറ്റയിൽ നിന്ന് എത്തിയ ഏഴ് സീറ്റർ എസ്‌യുവിയായിരുന്നു സഫാരി. 2021-ലാണ് സഫാരിക്ക് വീണ്ടും ഇന്ത്യൻ നിരത്തുകളിലേക്ക് എൻട്രി ലഭിക്കുന്നത്.
ഹാരിയറിൽ അടിസ്ഥാനമൊരുക്കുന്ന അതേ പ്ലാറ്റ്‌ഫോം, ഹാരിയറിന് കരുത്തേകുന്ന അതേ എൻജിൻ തുടങ്ങിയവയുമായാണ് സഫാരി വിപണിയിൽ എത്തുന്നത്. ഹാരിയർ ഒരു അഞ്ച് സീറ്റർ എസ്‌യുവി ആണെങ്കിൽ സഫാരിയിൽ ഏഴുപേർക്ക് യാത്ര ചെയ്യാനാകുമെന്നതും ഡിസൈനിലുമായിരുന്നു പ്രധാന മാറ്റം.
Content Highlights: Tata Safari continues its legendary legacy as a modern seven-seater SUV built on the Harrier platform with updated engine options.