ആദ്യം ഇലക്ട്രിക്, പിന്നാലെ പെട്രോളും ഡീസലും; എല്ലാം തികഞ്ഞ് ടാറ്റ കര്‍വ്

ഐസ് എന്‍ജിന്‍ വാഹനങ്ങളുടെ ഇലക്ട്രിക് മോഡല്‍ എത്തിക്കുകയെന്ന രീതിയാണ് ടാറ്റ മോട്ടോഴ്‌സ് ഇതുവരെ തുടര്‍ന്ന് പോന്നത്. എന്നാല്‍, കര്‍വ് എന്ന കൂപ്പെ എസ്.യു.വിയുടെ കാര്യത്തില്‍ ആദ്യം നിരത്തുകളില്‍ എത്തിയത് ഇലക്ട്രിക് മോഡലായിരുന്നു. ഇതിനുപിന്നാലെ തന്നെ പെട്രോള്‍-ഡീസല്‍ എന്‍ജിനുകളിലും ഈ വാഹനം പുറത്തിറക്കിയിരിക്കുകയാണ്. ഫീച്ചറുകളില്‍ ഇലക്ട്രിക് മോഡലിന് സമാനമായി ഡിസൈനില്‍ ഏതാനും മാറ്റങ്ങളുമായാണ് ഈ വാഹനങ്ങള്‍ എത്തിയിരിക്കുന്നത്.

ഡീസല്‍ എന്‍ജിന്‍ മോഡലിനൊപ്പം ഡ്യുവല്‍ ക്ലെച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ നല്‍കിയതാണ് ഐസ് എന്‍ജിന്‍ കര്‍വിന്റെ ഏറ്റവും വലിയ സവിശേഷതകളിലൊന്ന്. രണ്ട് പെട്രോള്‍ എന്‍ജിനുകളിലും ഈ വാഹനം എത്തുന്നുണ്ട്. 10 ലക്ഷം രൂപ മുതല്‍ 17.7 ലക്ഷം രൂപ വരെ എക്‌സ്‌ഷോറൂം വിലയില്‍ പുറത്തിറങ്ങുന്ന കര്‍വ് ഐസ് എന്‍ജിന്‍ മോഡലുകളുടെ ഡ്രൈവ് വിശേഷങ്ങളിലേക്ക്.

In shorts: Tata Motors has traditionally focused on introducing electric versions of its ICE (Internal Combustion Engine) vehicles. However, in the case of the Curvv Coupe SUV, the electric model was the first to hit the roads. Following this, Tata has now released petrol and diesel engine versions of the vehicle. These ICE models come with some design modifications while maintaining many features similar to the electric variant.

One of the key highlights of the diesel engine variant of the Curvv is the inclusion of a dual-clutch automatic transmission, which sets it apart. The vehicle is available with two petrol engine options as well. The Curvv ICE models are priced between ₹10 lakh and ₹17.7 lakh ex-showroom, offering various driving experiences across its versions.

Content Highlights: Tata Curvv Malayalam Review, auto drive