നല്ല ഡിസൈൻ, ഇഷ്ടംപോലെ ഫീച്ചറുകൾ, കുറഞ്ഞ വില; ടാറ്റ ഏരിസ് വാങ്ങാൻ കാരണങ്ങളുണ്ട് | Tata Aeris

എസ്യുവി ആധിപത്യത്തിൽ നഷ്ടപ്പെട്ട പ്രതാപം തിരിച്ചെടുക്കുകയാണ് സെഡാനുകൾ. സ്ലാവിയ, വെർട്ടസ്, ഡിസയർ എന്നീ വാഹനങ്ങളിലൂടെ ഗംഭീര തിരിച്ചുവരവിന്റെ സൂചനകളാണ് നൽകുന്നത്. പ്രതാപകാലത്തിലേക്കുള്ള സെഡാനുകളുടെ മടങ്ങിവരവിന് പൂർണതയേകാനുള്ള ടാറ്റയുടെ സംഭാവനയും ഒരുങ്ങിക്കഴിഞ്ഞു. ഏരിസ് എന്ന പേരിലാണ് ഇന്ത്യയിലെ സെഡാൻ ശ്രേണിയിലേക്കുള്ള ടാറ്റ മോട്ടോഴ്സിന്റെ വാഹനം എത്തിയിരിക്കുന്നത്. നിരത്തുകളിൽ വേണ്ടത്ര തിളങ്ങാൻ കഴിയാതെ പോയ ടിഗോർ എന്ന വാഹനത്തിന്റെ പകരക്കാരനായാണ് ഏരിസ് നിരത്തുകളിലേക്ക് എത്തിയിരിക്കുന്നത്.
ഡിഫീറ്റ് ബോറിങ് എന്ന ക്യാപ്ഷനിലാണ് ഏരിസ് എന്ന സെഡാൻ ടാറ്റ മോട്ടോഴ്സ് അവതരിപ്പിച്ചത്. ടാറ്റയുടെ പുതുതലമുറ മൾട്ടി എനർജി വെഹിക്കിൾ പ്ലാറ്റ്ഫോമായ എക്സ്-ആൽഫ എന്ന പ്ലാറ്റ്ഫോമാണ് ഏരിസ് സെഡാന് അടിസ്ഥാനമൊരുക്കുന്നത്. നാല് മീറ്ററിൽ താഴെ വലിപ്പത്തിൽ പ്രീമിയം പ്രൊഫൈൽ നൽകിയാണ് ഏരിസ് എത്തിയിരിക്കുന്നത്. സേഫ്റ്റി ഡോം എന്ന് വിശേഷിപ്പിക്കുന്ന ഈ വാഹനത്തിന്റെ നിർമാണത്തിന് കരുത്തേറിയ സ്റ്റീലാണ് ഉപയോഗിച്ചിരിക്കുന്നതെന്നാണ് നിർമാതാക്കളായ ടാറ്റ മോട്ടോഴ്സ് അവകാശപ്പെടുന്നത്
Content Highlights: Tata Aeris is the new compact sedan replacing the Tata Tigor., Built on Tata's new multi-energy vehicle platform, X-Alpha., Features a premium profile under four meters in length with high-strength steel for safety., Launched under the 'Defeat Boring' campaign by Tata Motors.