തീറ്റതേടിയെത്തി അബദ്ധത്തിൽ സൺ ഷെയ്ഡിൽ കുടുങ്ങി, നായയ്ക്ക് രക്ഷകരായി വിദ്യാർത്ഥികൾ

പാലക്കാട്ടെ കോളേജ് കെട്ടിടത്തിന്റെ സണ്‍ ഷെയ്ഡില്‍ കുടുങ്ങിയ നായയെ സാഹസികമായി രക്ഷിച്ച് എൻജിനീയറിംഗ് കോളേജ് വിദ്യാര്‍ഥികള്‍. കഴിഞ്ഞദിവസമാണ് തീറ്റ തേടിയെത്തിയ നായ കോളേജ് കെട്ടിടത്തിന്റെ രണ്ടാംനിലയിലെത്തിയതും കാൽവഴുതി സൺ ഷെയ്ഡിലേക്ക് വീഴുന്നതും. ഇത് ശ്രദ്ധയിൽപ്പെട്ട ചില വിദ്യാർത്ഥികൾ നായയുടെ ചിത്രം വാട്ട്സാപ്പ് സ്റ്റാറ്റസ് ആക്കി. 

ഇത് കണ്ടാണ് മൂന്നാംവർഷ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വിദ്യാർത്ഥികൾ നായയെ രക്ഷിക്കാൻ ഇറങ്ങിപ്പുറപ്പെട്ടത്. പലകവെച്ചും ബിസ്കറ്റ് നീട്ടിയുമൊക്കെ നായയെ വിളിച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നെ സൺഷെയ്ഡിലേക്ക് ഇറങ്ങി പിടിച്ചുകയറ്റുകയായിരുന്നുവെന്ന് വിദ്യാർത്ഥിയായ അദ്വൈത് കൃഷ്ണ പറഞ്ഞു. 

Content Highlights: