കടലേറ്റത്തിൽ വലഞ്ഞ് നായരമ്പലം; പ്രതിഷേധവുമായി ജനങ്ങൾ

കാലവർഷം ശക്തമായതോടെ കൊച്ചിയുടെ തീരപ്രദേശങ്ങളിൽ ഒന്നായ നായരമ്പലത്ത് കടലേറ്റം രൂക്ഷമാണ്. വെള്ളം കയറി താമസിക്കാനാവാത്ത അ‌വസ്ഥയിലാണ് പ്രദേശത്തെ വീടുകൾ. കടൽഭിത്തി നിർമിക്കാമെന്ന വാഗ്ദാനമല്ലാതെ ശാശ്വതമായ പരിഹാരമുണ്ടാക്കാൻ അ‌ധികൃതർ ശ്രമിക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. ഇത്തവണ ക്യാമ്പിലേക്ക് പോകാതെ ശക്തമായ പ്രതിഷേധമുയർത്തുകയാണ് പ്രദേശവാസികൾ.

Content Highlights: Strong Sea attack at Nayarambalam kochi