ഒരു വർഷത്തിനിടെ പരിപാലിച്ചത് 124 മൃതദേഹങ്ങൾ; മാതൃകയായി മട്ടാഞ്ചേരിയിലെ വനിതാ കൂട്ടായ്മ
ജീവകാരുണ്യ പ്രവർത്തനത്തിനായി വ്യത്യസ്തമായൊരു മാർഗം സ്വീകരിച്ചിരിക്കുകയാണ് മട്ടാഞ്ചേരിയിലെ ഒരു വനിതാ കൂട്ടായ്മ. മൃതദേഹ പരിപാലനത്തിനായി സൗജന്യസേവനകേന്ദ്രമാണ് ഇവർ ആരംഭിച്ചത്. മട്ടാഞ്ചേരിയിലും പരിസരപ്രദേശങ്ങളിലും സ്ഥലപരിമിതി മൂലവും സാമ്പത്തിക പരാധീനത മൂലവും ബുദ്ധിമുട്ടുന്നവർക്ക് കൈത്താവാങ്ങുക എന്നതായിരുന്നു ലക്ഷ്യം. കഴിഞ്ഞ റംസാൻ നോമ്പുകാലത്താണ് ആശയം ഇവർക്കിടയിൽ രൂപപ്പെടുന്നത്. ഇതുവരെ 124 മൃതദേഹങ്ങൾ ഇവിടെ പരിപാലിച്ചുകഴിഞ്ഞു. ആംബുലൻസ് ഉൾപ്പെടെ ഇവിടെ നൽകുന്ന എല്ലാ സേവനങ്ങളും പൂർണമായും സൗജന്യമാണ്.
Content Highlights: Free service in postmortem care; A initiative by Women's group of Mattancherry
