കൂലി വേണ്ട ജോലി മതി, സ്കൂളിൽ ഇന്നും ആദ്യമെത്തും കുട്ടികളുടെ സ്വന്തം ഗിരിജേച്ചി

കോഴിക്കോട് ആര്‍.കെ.മിഷന്‍ സ്‌കൂളില്‍ ഗിരിജയെന്നൊരു സ്‌കൂള്‍ പ്യൂണുണ്ട്. പറയാന്‍ പ്രത്യേകതകളേതുമില്ലാത്ത ഒരു സാധാരണ സ്‌കൂള്‍ പ്യൂണ്‍. ചിലര്‍ക്ക് ജോലി ജീവിക്കാനുള്ള മാര്‍ഗം മാത്രമാണെങ്കില്‍ ഗിരിജേച്ചിക്ക് അതങ്ങനെ അല്ല. ജോലിയാണ് ജീവിതം. 33 വര്‍ഷത്തെ സേവനമവസാനിച്ച് 2022-ല്‍ പിരിയുമ്പോള്‍ ഗിരിജേച്ചി സ്‌കൂള്‍മാനേജ്‌മെന്റിനോട് ഒന്നേ ആവശ്യപ്പെട്ടുള്ളൂ. ആരോഗ്യമുള്ള കാലം വരെ ജോലി ചെയ്യാനുള്ള അനുവാദം. 

സന്തോഷത്തോടെ മാനേജ്‌മെന്റ് ആ ആവശ്യം അംഗീകരിച്ചു. പക്ഷേ, പിന്നീടവര്‍ പറഞ്ഞ കാര്യമാണ് അവരെ അവരാക്കിയത്. 'എനിക്ക് ശമ്പളം വേണ്ട. ജോലി ചെയ്യാനുള്ള അനുവാദം മതി.' ഇന്നും ആര്‍.കെ മിഷന്‍ സ്‌കൂളില്‍ ആദ്യമെത്തി അവസാനം പോകുന്നയാള്‍ ഗിരിജേച്ചിയാണ്. ജോലികള്‍ കൃത്യമായി ചെയ്യും. ബാക്കി സമയം ഉച്ചഭക്ഷണമുണ്ടാക്കുന്നതില്‍ സഹായിക്കും. ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ.
 

Content Highlights: School Peon Girija RK Mission School Calicut