കുത്ത് കിട്ടും, ന്നാലും എനിക്കിഷ്ടാ; തേനീച്ച വളർത്താൻ വയസ്സൊക്കെ നോക്കണോ?

റബീഅക്കുട്ടി സ്‌കൂള്‍ വിട്ടു നേരെ പറമ്പിലേക്ക് ഒരു ഓട്ടമാണ്. കളിക്കാനല്ല കേട്ടോ...പറമ്പില്‍ അങ്ങിങ്ങായി വെച്ചിരിക്കുന്ന ചെറുകൂടുകളിലെ കൂട്ടുകാരെ കാണാനാണീ ഓട്ടം. ചെറുപ്രായത്തില്‍ത്തന്നെ തേനീച്ചവളര്‍ത്തല്‍ വിനോദമാക്കിയിരിക്കയാണ് ഈ കൊച്ചുമിടുക്കി. പാലക്കാട് ഒറ്റപ്പാലം അനങ്ങനടിയിലെ കോതകുറിശ്ശി താഴത്തേതില്‍ മുഹമ്മദ് റഫീക്കിന്റെയും സല്‍മയുടെയും മൂത്തമകളായ റബീഅ ഹംദയ്ക്ക് തേനീച്ച വളര്‍ത്തലില്‍ കമ്പം കയറിയത് നാലാം വയസിലാണ്. 

Content Highlights: Youngest beekeeper in India, beekeeping girl from Ottappalam