കോഴിക്കോട്ടെ സെന്റ് ജോസഫ് ബോയ്‌സ് സ്‌കൂളിൽ ഇനി പെൺകുട്ടികൾക്കും പഠിക്കാം
233 വർഷത്തെ ചരിത്രമുള്ള ഒരു സ്‌കൂൾ. ആൺകുട്ടികളുടെ മാത്രം സ്വകാര്യ അഹങ്കാരമായി കരുതിയ കോഴിക്കോട്ടെ സെന്റ് ജോസഫ് ബോയ്‌സ് സ്‌കൂൾ ഇനി പെൺകുട്ടികളുടെ ഇടം കൂടിയായി മാറുകയാണ്. ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തോടെയാണ് സ്‌കൂളിൽ പെൺകുട്ടികൾക്ക് പ്രവേശനം നൽകാൻ മനേജ്‌മെന്റ് തീരുമാനിച്ചിരിക്കുന്നത്.