ഒന്നര മണിക്കൂർ യാത്ര, മിനിറ്റുകൾക്കുള്ളിൽ വിസ; സിംപിളായി പോകാം ശ്രീലങ്കയിലേക്ക് | Srilankan Days 1

കേരളത്തിന് ഏറ്റവുമടുത്തുള്ള വിദേശരാജ്യമാണ് ശ്രീലങ്ക. ഒന്നോ ഒന്നരയോ മണിക്കൂർ വിമാനയാത്രകൊണ്ട് എത്താനാകുന്നയിടം. വിസ നടപടികളും ലളിതം. കേരളത്തിന് സമാനമായ ഭൂപ്രകൃതിയും ഭക്ഷണരീതികളുമാണ് ഇവിടെ. ശ്രീലങ്കയുടെ പ്രധാന വരുമാന മാർഗങ്ങളിലൊന്നാണ് ടൂറിസം. അ‌തിനാൽ, ടൂറിസത്തിനും അ‌നുബന്ധ സൗകര്യങ്ങൾക്കും പ്രത്യേക പ്രാധാന്യം നൽകുന്നുണ്ട് ഈ രാജ്യം.

സാമ്പത്തിക മാന്ദ്യത്തിനുശേഷം തിരിച്ചുവരവിന്റെ പാതയിലാണ് ശ്രീലങ്കൻ വിനോദസഞ്ചാര മേഖല. തങ്ങളുടെ രാജ്യത്തെ ടൂറിസം സാധ്യതകൾ പരിചയപ്പെടുത്താനായി ശ്രീലങ്ക കൺവെൻഷൻ ബ്യൂറോ (എസ്.എൽ.ബി.സി.) ഇന്ത്യയിൽ നിന്നുള്ള മാധ്യമസംഘത്തിനായി ഒരുക്കിയ യാത്രയിലൂടെ നമ്മുടെ അ‌യൽരാജ്യത്തെ കൂടുതൽ അ‌ടുത്തറിയാം.

Content Highlights: Kerala to Srilanka,Vacation, Beach, Culture, Food, Adventure,Wildlife, sri lankan visa, travel guide