സ്‌കോഡയുടെ പവര്‍ഫുള്‍ മെഷീന്‍; നിരത്തില്‍ ഇരമ്പുന്ന കരുത്തുമായി ഒക്ടാവിയ ആര്‍എസ്
സ്‌കോഡയുടെ സെഡാന്‍ മോഡലായ ഒക്ടാവിയയുടെ പെര്‍ഫോമെന്‍സ് പതിപ്പ് ആര്‍എസ് ഇന്ത്യയിലും എത്തിയിരിക്കുകയാണ്. നിരത്തില്‍ വെടിയുണ്ട പോലെ പായാന്‍ കരുത്തുള്ള ഈ വാഹനം പൂര്‍ണമായും വിദേശത്ത് നിര്‍മിച്ചാണ് ഇന്ത്യയില്‍ എത്തിയിരിക്കുന്നത്. 49.99 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയുള്ള ഈ വാഹനത്തിന്റെ 100 യൂണിറ്റാണ് ആദ്യ ബാച്ചില്‍ എത്തിയിരിക്കുന്നത്.
കാഴ്ചയില്‍ ഒരു പെര്‍ഫോമെന്‍സ് വാഹനത്തിന്റെ എല്ലാ ഭാവങ്ങളും ഉള്‍ക്കൊണ്ട ഈ വാഹനത്തില്‍ കരുത്തുറ്റ എന്‍ജിനാണ് പ്രവര്‍ത്തിക്കുന്നത്. 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് ഒക്ടാവിയ ആര്‍എസിന്റെ ഹൃദയം. 265 എച്ച്പി പവറും 370 എന്‍എം ടോര്‍ക്കുമേകുന്ന ഈ വാഹനത്തില്‍ ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.
Content Highlights: Experience the thrill of the Skoda Octavia RS, a performance sedan imported into India