'വർഷങ്ങളായുള്ള ആഗ്രഹമാണ് ഐസുകട്ടയിൽ പെയിന്റടിക്കണമെന്ന്, അതങ്ങ് സാധിച്ചു' ഡാവിഞ്ചി സുരേഷ്
'വർഷങ്ങളായുള്ള ആഗ്രഹമാണ് ഐസുകട്ടയിൽ പെയിന്റടിക്കണമെന്ന്, അതങ്ങ് പൂർത്തീകരിച്ചു'- ലേ ലാഡാക്കിലെ കൈലാസ പർവ്വത താഴ്വരകളിൽ ഐസുകട്ടയിൽ മഹാദേവചിത്രം വരച്ച് ഡാവിഞ്ചി സുരേഷ് പറഞ്ഞു. ശിവരാത്രി ആഘോഷവുമായി ബന്ധപ്പെട്ടാണ് 70 അടി വലുപ്പത്തിൽ മഹാദേവ ചിത്രം പൂർത്തീകരിച്ചത്. നിരവധി പരീക്ഷണങ്ങൾക്കൊടുവിൽ എമൽഷൻ സ്റ്റയിനറുകൾ ഉപയോഗിച്ച് മൈനസ് 12 ഡിഗ്രി തണുത്ത കാലവസ്ഥയിൽ ഐസുകട്ടയായി ഉറച്ചു കിടക്കുന്ന പ്രതലത്തിൽ ആറ് മണിക്കൂർ കൊണ്ട് 70 അടി വലുപ്പത്തിൽ ചിത്രം വരച്ചെടുത്തത്. ഫെബ്രുവരി 9 നാണ് പുതിയ ദൗത്യവുമായി ഡാവിഞ്ചി സുരേഷും സംഘവും ലഡാക്കിലെത്തിയത്.പോലീസിന്റെയും ആർമി ഉദ്യോഗസ്ഥരുടെയും അനമുതിയോടെയാണ് ചിത്രം പൂർത്തിയാക്കിയതെന്ന് സുരേഷ് പറയുന്നു
Content Highlights: Artist Da Vinci Suresh painted 70-foot Shiva image on ice in Ladakh