കത്തുന്ന വൈക്കോല്‍ വണ്ടിയില്‍ ഷാജിയുടെ മാസ് എന്‍ട്രി | ഇതാ കോടഞ്ചേരിയിലെ ഷാജി പാപ്പന്‍
കത്തുന്ന വൈക്കോല്‍ ലോറിയില്‍ ഓടിക്കയറി വണ്ടിയെ നിയന്ത്രണത്തിലാക്കി കോടഞ്ചേരിക്കാരുടെ മിന്നല്‍ ഷാജി ആയിരിക്കുകയാണ് ഷാജി വര്‍ഗീസ് . ഒരു പക്ഷേ ഷാജി മുന്നിട്ടിറങ്ങിയില്ലായിരുന്നെങ്കില്‍ കേരളം കേള്‍ക്കേണ്ടി വരുമായിരുന്ന വന്‍ ദുരന്ത വാര്‍ത്തയാണ് അദ്ദേഹത്തിന്റെ ഇടപെടലില്‍ ഇല്ലാതായത്.
കോടഞ്ചേരി ടൗണില്‍ വെച്ചായിരുന്നു വൈക്കോല്‍ വണ്ടിക്ക് തീ പിടിച്ചത്. എന്ത് ചെയ്യണമെന്നറിയാതെ ഒരു നാട് ഒന്നാകെ സ്തബ്ധരായപ്പോള്‍ ഷാജി ലോറിയില്‍ ഓടിക്കയറി അടുത്തുള്ള മൈതാനത്തിലേക്ക് ലോറിയെ എത്തിച്ച് വണ്ടിയെ വട്ടം കറക്കി കത്തുന്ന വൈക്കോല്‍ കെട്ടുകളെ താഴെയാക്കി. ഷാജി വര്‍ഗീസ് അങ്ങനെ നാട്ടുകാരുടെ മിന്നല്‍ ഷാജിയായി, പ്രിയപ്പെട്ട ഷാജി പാപ്പന്‍ ആയി.
Content Highlights: