സാവിത്രിയമ്മയ്ക്ക് മക്കൾ കടുവയും പുലിയും സിംഹവും
150 പുലിക്കുഞ്ഞുങ്ങൾ, 60 സിംഹക്കുഞ്ഞുങ്ങൾ, 15 കടുവകുട്ടികൾ! ഇവർക്കെല്ലാം അമ്മയാണ് 50 വയസ്സുകാരിയായ സാവിത്രിയമ്മ. ബെംഗളൂരുവിലെ ബന്നാർഘട്ട ബയോളജിക്കൽ പാർക്കിൽ കഴിഞ്ഞ 24 വർഷമായി വന്യജീവിക്കുഞ്ഞുങ്ങളെ പരിചരിച്ച് വളർത്തുകയാണ് അവർ. ഒപ്പം 14 സഹപ്രവർത്തകരുമുണ്ട്.
കർണാടകയിലെ വിവിധ വനമേഖലകളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുന്ന കുഞ്ഞുങ്ങളും മൃഗശാലയിൽ ജനിക്കുന്ന കുഞ്ഞുങ്ങളും രോഗബാധിതരായ കുഞ്ഞുങ്ങളുമാണ് പാർക്കിലെ വെറ്ററിനറി ആശുപത്രിയിൽ എത്തുന്നത്. ഇവരെ 24 മണിക്കൂറും നിരീക്ഷിച്ച് പരിചരിക്കുകയാണ് സാവിത്രിയമ്മയും സംഘവും.
Content Highlights: Savithriyamma has raised 150 leopard cubs, 60 lion cubs, and 15 tiger cubs over 24 years. She works at the veterinary hospital in Bannerghatta Biological Park, Bengaluru. Started as a cleaning staff, her dedication led her to become an animal caretaker. Rescued, abandoned, and newborn wild animal cubs are nurtured under her 24-hour care team.