മുൻ ഡിജിപി ആണ് പറയുന്നേ, പോടാ പുല്ലേ പോലീസേന്ന്....; വിവാദത്തിലായി ആർ ശ്രീലേഖയുടെ പരാമർശം

കേരള പൊലീസിനെതിരെ മുദ്രാവാക്യം വിളിച്ച് വിവാദത്തിലായിരിക്കുകയാണ് മുൻ ഡിജിപിയും ബിജെപി കൗൺസിലറുമായ ആർ ശ്രീലേഖ. വട്ടിയൂർക്കാവിൽ ബിജെപി പ്രവർത്തകർക്കെതിരേ ഉണ്ടായ പോലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് വനിതാ കൗൺസിലർമാരുടെ നേതൃത്വത്തിൽ വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയത്. മാർച്ച് ഉദ്ഘാടനം ചെയ്തത് ആർ. ശ്രീലേഖയായിരുന്നു. മാർച്ചിൽ പോലീസിനെതിരേയുള്ള 'പോടാ പുല്ലേ പോലീസെ' പരാമർശം വലിയ വിവാദമാവുകയും അവർക്കെതിരെ കേസെടുക്കുകയുമായിരുന്നു.

Content Highlights: Former DGP R. Sreelekha led a protest march to Vattiyoorkavu police station. The protest was against alleged police action on BJP workers. A case was registered against Sreelekha for using derogatory language against the police. The incident has sparked a significant political controversy in Kerala.