അരിവാൾ മുതൽ ഡ്രോൺ വരെ, കൃഷിയിലും ന്യൂജെൻ ആണ് മാഞ്ചപ്പൻ ചേട്ടൻ
അര നൂറ്റാണ്ടിലേറെയായി എറണാകുളം കുമ്പളങ്ങിയിലെ മണക്കൂർ പാടശേഖരത്ത് പൊക്കാളി കൃഷി ചെയ്യുന്ന കർഷകനാണ് മാഞ്ചപ്പൻ. നാളിതുവരെയും മാഞ്ചപ്പന്റെ വീട്ടിൽ അരി വാങ്ങേണ്ടി വന്നിട്ടില്ല. പത്താംവയസ്സിൽ അച്ഛനൊപ്പം പാടത്തിറങ്ങിയ ഇദ്ദേഹം 81-ാം വയസ്സിലും നെൽകൃഷി തുടരുകയാണ്. കൂടെയുണ്ടായിരുന്നവരിൽ ഭൂരിഭാഗവും കൃഷി നിർത്തിയിട്ടും മാഞ്ചപ്പൻ ചേട്ടൻ ഒറ്റത്തവണ പോലും മുടക്കാതെ വിത്തിറക്കുന്നുണ്ട്. മുന്നൂറ് ഏക്കറിലേറെ നെൽകൃഷി ഉണ്ടായിരുന്ന കുമ്പളങ്ങിയിലെ മണക്കൂർ പാടശേഖരത്ത് ഇപ്പോൾ മൂന്നോ നാലോ ഏക്കറിൽ മാത്രമാണ് കൃഷിയുള്ളത്. മാഞ്ചപ്പനാണ് അതിൽ പ്രധാനി. മുടങ്ങാതെ കൃഷി ചെയ്യുന്നു എന്നു മാത്രമല്ല, കാലത്തിനൊത്ത് കാർഷിക രീതികൾ പരിഷ്കരിക്കാനും ഇദ്ദേഹം മടികാണിക്കാറില്ല. ഇത്തവണ ഡ്രോൺ ഉപയോഗിച്ചാണ് മാഞ്ചപ്പൻ പൊക്കാളി നെൽകൃഷിക്ക് വിത്ത് വിതച്ചത്.
Content Highlights: Manjappan, an 81-year-old farmer, continues the tradition of Pokkali rice farming in kumbalangi