'അങ്ങനെയാണ് വിഎസ് കാർക്കശ്യക്കാരനായത്'; ഓർമകൾ പങ്കുവെച്ച് പിരപ്പൻകോട് മുരളി| VS Achuthanandan

വിഎസ് അച്യുതാനന്ദന്റെ ഓർമകൾ പങ്കുവെച്ച് മുതിർന്ന സിപിഎം നേതാവ് പിരപ്പൻകോട് മുരളി. വിഎസ് പാർട്ടി ചിട്ടകൾക്ക് വിധേയനാണ്. എല്ലാ ആളുകളും അച്ചടക്കം പാലിക്കണമെന്ന് നിർബന്ധമുള്ള ആളാണ്. അദ്ദേഹം ഏത് കാര്യവും നോക്കുന്നത് പ്രത്യയശാസ്ത്ര കണ്ണാടിയിലൂടെയാണ്. ആ പ്രത്യയശാസ്ത്രത്തിന് വിരുദ്ധമായി ആരെങ്കിലും പ്രവർത്തിച്ചാൽ, എത്ര പ്രിയപ്പെട്ട ആളാണെങ്കിലും ശരിയല്ലെന്ന് മുഖത്ത് നോക്കി പറയും. അത് പലർക്കും ഇഷ്ടമാവില്ല. വിഎസ് ഒരിക്കൽ പോലും ആശ്രിതവത്സലനായിരുന്നില്ല. അതുകൊണ്ടാണ് അദ്ദേഹം പലർക്കും കടുംപിടിത്തകാരനായത്. വിഎസ് മുഖ്യമന്ത്രിയായപ്പോഴും പ്രതിപക്ഷ നേതാവായപ്പോഴും കാണിച്ച സ്വാതന്ത്ര്യം പാർട്ടി സെക്രട്ടറിയായപ്പോൾ കാണിച്ചിരുന്നില്ലെന്നും മുരളി പറഞ്ഞു. 

Content Highlights: Pirappancode Murali Reflects on the Disciplined Leadership of VS Achuthanandan