കേരളത്തിലൂടെ ഒരു വഴി ഉണ്ടായിരുന്നെങ്കിൽ... ചുറ്റിക്കറങ്ങണം പറമ്പിക്കുളത്തെത്താൻ
കേരളത്തിലെ പ്രധാനപ്പെട്ട വന്യജീവി സംരക്ഷണകേന്ദ്രങ്ങളിലൊന്നാണ് പാലക്കാട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന പറമ്പിക്കുളം. പറമ്പിക്കുളം നദിയിൽ സ്ഥിതി ചെയ്യുന്ന പറമ്പിക്കുളം അണക്കെട്ടിന് ചുറ്റുമായി ഈ വന്യജീവി സംരക്ഷണകേന്ദ്രം 285 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണത്തിൽ വ്യാപിച്ചു കിടക്കുന്നു.
തമിഴ്നാടിന്റെ നിയന്ത്രണത്തിലുള്ള ഡാം, ലോകത്തിലെ ഏറ്റവും വലിയ തേക്കായ കന്നിമാര തേക്ക്, വാലി വ്യൂപോയിന്റ് തുടങ്ങി നിരവധി കാഴ്ചകളാണ് പറമ്പികുളത്ത് സഞ്ചാരികളെ കാത്തിരിക്കുന്നത്. എന്നാൽ വിനോദ സഞ്ചാര കേന്ദ്രമായ ഇവിടേക്കെത്താൻ ഒരുപാടുപേര്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും കേരളത്തിലൂടെ വഴിയില്ലാത്തതിനാല്‍ പലര്‍ക്കും അത് സാധ്യമാകുന്നില്ല.
Content Highlights: