പാറക്കുളത്ത് തുഴയൊരുങ്ങണം : വള്ളംകളി തുടങ്ങാന്‍
ഓണക്കാലമായാല്‍ കോട്ടയം പാറക്കുളം വേമ്പനാട് തുഴ നിര്‍മ്മാണ കേന്ദ്രത്തില്‍ വലിയ തിരക്കാണ്. നെഹ്‌റു ട്രോഫി വള്ളംകളിയുടെയും ആറന്മുളയിലേക്കുള്ള വള്ളങ്ങള്‍ക്കുള്ള തുഴകള്‍ നിര്‍മ്മിക്കുന്നതിനുള്ള തിരക്കിലാണ് ഇവര്‍.
1989-ലാണ് പാറക്കുളത്ത് വേമ്പനാട് തുഴ നിര്‍മ്മാണ കേന്ദ്രം ആരംഭിക്കുന്നത്. അന്നുമുതല്‍ കേരളത്തിലെ പ്രധാന വള്ളംകളി മത്സരം ആയ നെഹ്‌റു ട്രോഫി വള്ളംകളി മത്സരത്തില്‍ മത്സരിക്കുന്ന മിക്ക വള്ളങ്ങള്‍ക്കു വേണ്ടിയുള്ള തുഴകള്‍ നിര്‍മ്മിക്കുന്നത് ഇവിടത്തെ തൊഴിലാളികളാണ്. 2024ലെ വിജയിയായ കാരിച്ചാല്‍ ചുണ്ടന്റെ തുഴകള്‍ നിര്‍മ്മിച്ചതും ഇവിടെയാണ്.
ഒരു വെള്ളത്തില്‍ 110 തുഴകളാണ് ആവശ്യമുള്ളത്. ഓരോ വെള്ളത്തിനും തുഴകള്‍ക്ക് വലിപ്പവ്യത്യാസങ്ങളുണ്ട്. വള്ളക്കാര്‍ പറയുന്ന വലിപ്പത്തിലാണ് തുഴകള്‍ നിര്‍മ്മിച്ചു നല്‍കുന്നത്. മങ്കൂസ് തുഴ, നട്ടാശ്ശേരി തുഴ, തോക്കുതുഴ എന്നിങ്ങനെ പലവിധത്തിലുള്ള തുഴകളുണ്ട്. മങ്കൂസ് തുഴകളാണ് ഇപ്പോള്‍ കൂടുതലായി നിര്‍മ്മിക്കുന്നത്. ചൂണ്ടുപനയാണ് തുഴ നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നത്.
കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയില്‍ നിന്നും കണ്ണൂര്‍ പോലുള്ള മറ്റു ജില്ലകളില്‍ നിന്നും ഒക്കെയാണ് ഇവര്‍ തുഴ നിര്‍മ്മാണത്തിനുള്ള പന കൊണ്ടുവരുന്നത്. പൂര്‍ണ്ണമായും കൈ കൊണ്ടാണ് ഇവ നിര്‍മ്മിക്കുന്നത്. തുഴയുടെ അളവില്‍ മുറിച്ചെടുക്കാന്‍ മാത്രമാണ് ഇപ്പോള്‍ മെഷീന്‍ ഉപയോഗിക്കുന്നത്. വള്ളംകളിക്കുള്ള ഒരു തുഴ നിര്‍മ്മിക്കുന്നതിന് വേണ്ടി ഏകദേശം രണ്ടര മണിക്കൂര്‍ സമയം എടുക്കും. പുതുതലമുറ ഈ രംഗത്തേക്ക് കടന്നു വരാത്തത് ഈ തൊഴിലിന്റെ ഭാവിയെ ആശങ്കയിലാക്കുന്നു.
INSHORT-Parakulam oar-making center in Kottayam is busy crafting oars for Nehru Trophy boat race. Traditional techniques, skilled artisans. Learn more!
Content Highlights: Parakulam`s Onam Boat Race Oars