എല്ലാം വാപ്പക്ക് നോക്കാനാകുമോ? നരഹത്യാകേസിൽ സുഹൈലിന് ഇളവ് ലഭിക്കുമോ?

നെടുമ്പാശ്ശേരിയിൽ ലഹരി ഉപയോഗിച്ച് അമിത വേഗത്തിൽ കാറിൽ പാഞ്ഞെത്തി മൂന്ന് വിദ്യാർഥികൾ കൊല്ലപ്പെട്ടതിന് പിന്നാലെ ഉയരുന്ന ചോദ്യമാണ് ഇത്തരമൊരു സംഭവമുണ്ടായാൽ നിയമം എങ്ങനെയാണ് പ്രതിയെ ശിക്ഷിക്കുക എന്നത്. അപകടത്തിൽപ്പെട്ട ബൈക്കിൽ മൂന്ന് പേർ സഞ്ചരിച്ചിരുന്നു എന്നതുകൊണ്ട് സുഹൈലിന് ഏതെങ്കിലും തരത്തിലുള്ള നിയമ പരിരക്ഷ ലഭിക്കുമോ എന്നതും പ്രധാന ചോദ്യമാണ്. സുഹൃത്തുക്കളായ ദേവിക, ഗോപിക, ഇയാസ് എന്നിവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് പിന്നിലേക്ക് അമിതവേഗതയിലെത്തിയ മിനി കൂപ്പർ ഇടിച്ചുകയറുകയായിരുന്നു. കാർ ഓടിച്ചിരുന്ന സുഹൈൽ സജീവ് (19) എന്ന യുവാവ് മദ്യപിച്ചിരുന്നതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിക്കെതിരെ നരഹത്യയ്ക്ക് കേസ് രജിസ്റ്റർ ചെയ്ത് പോലീസ് കസ്റ്റഡിയിലെടുത്തു. തൃക്കാക്കരയിലെ ഒരു ആന്റീക് ഷോപ്പിലെ ജീവനക്കാരായിരുന്നു കൊല്ലപ്പെട്ട മൂന്ന് പേരും.

Content Highlights: nedumbassery mini cooper crash three killed drunk driving legal questions