അന്ധവിശ്വാസത്തിനെതിരെ നിയമം കൊണ്ടുവരാന്‍ പോരാടി, ഒടുവില്‍ അക്രമികളുടെ തോക്കിനിരയായ ധബോല്‍ക്കര്‍
അന്ധവിശ്വാസങ്ങളുടെ പേരില്‍ നടക്കുന്ന ക്രൂരതകള്‍ക്കും പീഡനത്തിനും തട്ടിപ്പുകള്‍ക്കുമെതിരേ രാജ്യത്ത് ആദ്യമായി നിയമം കൊണ്ടുവന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. സാമൂഹ്യ പ്രവര്‍ത്തകനും യുക്തിവാദിയും ഡോക്ടറുമായിരുന്ന നരേന്ദ്ര ധബോല്‍ക്കറും അദ്ദേഹം സ്ഥാപിച്ച മഹാരാഷ്ട്ര അന്ധശ്രദ്ധ നിര്‍മൂലന്‍ സമിതിയും നടത്തിയ ശക്തമായ പോരാട്ടത്തിന്റെ ഫലമായാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ഇത്തരത്തില്‍ ഒരു നിയമം കൊണ്ടുവരാന്‍ നിര്‍ബന്ധിതരായത്.
Content Highlights: Narendra Dabholkar, MANS, Maharashtra government, superstition, black magic