AI കാലത്തും കാലിഗ്രഫിക്ക് പ്രസക്തിയുണ്ട്, പരിശീലമാണ് പ്രധാനം
മലയാള അക്ഷരങ്ങൾക്ക് സ്വന്തം കൈയൊപ്പിലൂടെ പുതിയൊരു ദൃശ്യഭാഷ നൽകിയ കലാകാരനാണ് നാരായണ ഭട്ടതിരി. കാലിഗ്രഫിയെ വെറും മനോഹരമായ എഴുത്തിൽനിന്ന് സ്വതന്ത്രമായൊരു കലാരൂപമായി മലയാളികൾക്ക് പരിചയപ്പെടുത്തിയ അദ്ദേഹം, പതിറ്റാണ്ടുകളായി പുസ്തകങ്ങൾക്കും കവിതകൾക്കും സിനിമകൾക്കും തന്റെ അക്ഷരകലയുടെ വേറിട്ട മുഖം നൽകി വരുന്നു. മലയാള കാലിഗ്രഫിയെ കൂടുതൽ ജനകീയമാക്കുന്നതിലും അദ്ദേഹത്തിന്റെ പങ്ക് ശ്രദ്ധേയമാണ്.
പന്തളം സ്വദേശിയായ നാരായണ ഭട്ടതിരി തിരുവനന്തപുരം കോളേജ് ഓഫ് ഫൈൻ ആർട്‌സിൽ ചിത്രകല പഠിക്കുന്ന കാലത്തുതന്നെ പോസ്റ്ററുകളിലൂടെയും തലക്കെട്ടെഴുത്തിലൂടെയും അക്ഷരകലയിൽ സജീവമായി. 1982-ൽ കലാകൗമുദിയിൽ ചേർന്ന ഭട്ടതിരി, കേരളത്തിൽ ഔദ്യോഗികമായി 'കാലിഗ്രഫർ' എന്ന തസ്തികയിൽ പ്രവർത്തിച്ച ആദ്യ വ്യക്തിയാണ്. പിന്നീട് നിരവധി പ്രസിദ്ധീകരണങ്ങളിലും പ്രവർത്തിച്ച അദ്ദേഹം കഥകൾക്കും കവിതകൾക്കും നോവലുകൾക്കും സിനിമകൾക്കും അനവധി തലക്കെട്ടുകൾ രൂപകല്പന ചെയ്തു. തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന 'ക ച ട ത പ' കാലിഗ്രഫി ഗാലറിയിലൂടെ പുതിയ തലമുറയിലേക്ക് അക്ഷരകല എത്തിക്കാനുള്ള ശ്രമങ്ങളും അദ്ദേഹം തുടരുന്നു
Content Highlights: Narayana Bhattathiri introduced calligraphy as an independent art form in Malayalam. He was the first officially designated calligrapher in Kerala working with Kalakaumudi from 1982