അക്രമികൾ അഴിഞ്ഞാടുന്നോ? മൂന്നാറിൽ സുരക്ഷിതരല്ലേ സഞ്ചാരികൾ?
തുടർച്ചയായ ആക്രമണങ്ങൾ, തർക്കങ്ങൾ, ഭീഷണികൾ... വിനോദ സഞ്ചാരികൾക്ക് പേടിസ്വപ്നമായി മാറുകയാണോ മൂന്നാർ? കഴിഞ്ഞ രണ്ട് വർഷത്തിനിടെ മൂന്നാറിനടുത്തുള്ള വിവിധ പോലീസ് സ്റ്റേഷനുകളിലായി വിനോദ സഞ്ചാരികൾക്കെതിരായ അതിക്രമങ്ങളിലെടുത്ത കേസുകളുടെ എണ്ണം പതിനൊന്ന്. അതിക്രമങ്ങൾ നടന്നിട്ടും സഞ്ചാരികൾ കേസാക്കാതെ പോയ സംഭവങ്ങൾ ഇതിന്റെ പതിൻമടങ്ങ് വരും. ശരിക്കും വിനോദ സഞ്ചാരികൾക്ക് പേടിസ്വപ്നമായി മാറുകയാണോ മൂന്നാർ?
Content Highlights: tourist safety concerns in munnar