നഷ്ടമായത് ഭാര്യയും മക്കളുമടക്കം കുടുംബത്തിലെ 11 പേരെ; തോല്‍ക്കാന്‍ മനസ്സില്ലാതെ നൗഫല്‍ | July 30
മേപ്പാടി ചൂരല്‍മല റോഡിലെ ദുരന്തവഴി. ഒരുവര്‍ഷം മുമ്പേ പ്രളയഭൂമിയില്‍ നിന്നും ജീവന്റെ തുടിപ്പുമായി അറ്റുപോയ ശരീരവുമായി എല്ലാ പ്രതീക്ഷയും അവസാനിപ്പിച്ച മൃതദേഹങ്ങളുമായി നിര്‍ത്താത്ത സൈറണ്‍ മുഴക്കിക്കൊണ്ട് ആംബുലന്‍സുകള്‍ ചീറിപ്പാഞ്ഞ ഒരു കുഞ്ഞു റോഡ്. ഇന്നവിടെ ദുരന്തത്തിന്റെ മറക്കാത്തെ ഓര്‍മയെ ചേര്‍ത്തുനിര്‍ത്തി നൗഫലിന്റെ ജൂലായ് 30 എന്ന ബേക്കറിയും റസ്റ്റോറന്റും ചേര്‍ന്ന ഒരു കട തല ഉയര്‍ത്തി നില്‍പ്പുണ്ട്. അവിടെ ഈ മുണ്ടക്കൈക്കാരന്‍ കടയിലെത്തിയ തന്റെ പതിവുകാര്‍ക്ക് ഭക്ഷണം നല്‍കുന്ന തിരക്കിലായിരുന്നു.
ഒറ്റനിമിഷം തന്റെ എല്ലാമെല്ലാമായ 11 പേരുടെ ജീവനെടുത്ത്, തന്നെ അപ്പാടെ ഒറ്റക്കാക്കി കളഞ്ഞ ആ ദിവസത്തില്‍ കുടുംബത്തില്‍ നൗഫല്‍ മാത്രം അവശേഷിച്ചപ്പോള്‍ താങ്ങി നിര്‍ത്തിയവരാണ് ജൂലായ് 30 എന്ന കട നിര്‍മിച്ച് നല്‍കിയത്. അതീജിവനത്തിന്റെ പ്രതീകമായി നൗഫല്‍ മാറിയപ്പോഴും തന്റെ നഷ്ടത്തെ ഈ ഒരുവര്‍ഷം എങ്ങനെ തള്ളിനീക്കിയെന്ന് കണ്ണീരടക്കാനാവാതെ ഓര്‍ക്കാനാവുന്നില്ല ഈ ചെറുപ്പക്കാരന്.
Content Highlights: One year after wayanad landslide, survivor opens `July 30` bakery as a symbol of hope and resilience