ഏഷ്യൻ ഗെയിംസിലും കോമൺവെൽത്തിലും 400 മീറ്ററിൽ സ്വർണം നേടിയ ഏക ഇന്ത്യക്കാരൻ
ഇന്ത്യയുടെ പറക്കും സിഖ് ഇനി ഓർമകളുടെ ട്രാക്കിൽ. കോവിഡിനെതിരായ പോരാട്ടത്തിൽ അതിജീവിച്ചെന്ന് കരുതിയ ഘട്ടത്തിലാണ് മിൽഖാസിങ്ങിന്റെ വിടവാങ്ങൽ. ട്രാക്കിൽ വിസ്മയം തീർത്ത മിൽഖ സിങ് ഇന്ത്യൻ കായികരംഗത്തിന്റെ തിളങ്ങുന്ന മുഖമായിരുന്നു. ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും 400 മീറ്ററിൽ സ്വർമം നേടിയ ഏക ഇന്ത്യക്കാരൻ. നാലു തവണ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടി. 1958 കോമൺവെൽത്ത് ഗെയിംസിൽ മിൽഖ സിങ് രാജ്യാന്തര ട്രാക്കിൽ സ്വർണം ഓടിയെടുത്ത് ഇന്ത്യയുടെ അഭിമാനമായി.
Content Highlights: