ഗ്ലോസ്റ്റർ അല്ല മജസ്റ്റർ, ഇത് കരുത്തരിൽ കരുത്തനാണ് | MG Majestor SUV Malayalam Review
എംജി മോട്ടോഴ്‌സിന്റെ വാഹന നിരയിലേക്ക് ഏറ്റവുമൊടുവിൽ എത്തിയ വാഹനമാണ് മജസ്റ്റർ. ഗ്ലോസ്റ്ററിലൂടെ ഏറ്റുവാങ്ങേണ്ടി വന്ന എല്ലാ തിരിച്ചടികൾക്കും പരിഹാരമാകുന്ന വാഹനമാണെന്ന് നിസംശയം പറയാവുന്ന ഈ മോഡൽ റോഡിലും ഓഫ് റോഡിലും ഒരുപോലെ കരുത്ത് തെളിയിക്കാൻ പോകുന്ന എസ്‌യുവിയാണ്. ഇന്ത്യയിലെ ആദ്യ ഡി പ്ലസ് വിഭാഗത്തിലെ എസ്‌യുവി കൂടിയാണ് മജസ്റ്റർ.
2.0 ലിറ്റർ ട്വിൻ ടർബോ ഡീസൽ എൻജിൻ, പത്ത് ഡ്രൈവിങ് മോഡുകൾ, ക്രൗൾ കൺട്രോൾ ഓപ്പറേഷൻ, മൂന്ന് ഡിഫറൻഷ്യൽ ലോക്കുകൾ, ഫോർ വീൽ-ടൂ വീൽ സംവിധാനങ്ങൾ തുടങ്ങി വാഹനപ്രേമികളെ അങ്ങേയറ്റം ആകർഷിക്കുന്ന നിരവധി സംവിധാനങ്ങളുമായാണ് ഈ വാഹനം എത്തിയിരിക്കുന്നത്. എംജി മജസ്റ്ററിന്റെ വാഹനത്തിലെ ഓഫ് റോഡ് എക്‌സ്പീരിയൻസിലേക്ക്.
Content Highlights: MG Majestor SUV review! Unleash the beast with twin-turbo diesel, 10 drive modes & 3 diff locks. India`s first D+ segment SUV excels on & off-road