അയാളും കഴുതയും; നന്ദികേടിന്റെ കഥയുമായി നടി മേഘ്‌ന വിന്‍സെന്റ്
സീരിയല്‍ താരമായ മേഘ്‌ന വിന്‍സെന്റ് സോഷ്യല്‍മീഡിയയിലും സജീവമാണ് ഇപ്പോള്‍. ലോക്ക്ഡൗണ്‍ തുടങ്ങിയതോടെ മേഘ്‌ന സ്റ്റുഡിയോ ബോസ് എന്ന യൂട്യൂബ് ചാനലിന്റെ തിരക്കിലായിരുന്നു. പാചകരും വാചകവുമൊക്കെയായി താരം തന്റെ ചാനല്‍ ഉഷാറാക്കുകയാണ്. അടുത്തകാലത്ത് മേഘ്‌ന വിവാഹ മോചിതായായതും വാര്‍ത്തയായിരുന്നു. ഇപ്പോള്‍ തന്റെ യൂട്യുബില്‍ ഒരു കഥയുമായി എത്തിരിക്കുകയാണ് മേഘന.
വിശ്വസിച്ച് ഒരു വ്യാപാരിക്ക് ഒപ്പം പോയ കഴുതയെ കുഴിയില്‍ ഉപേക്ഷിച്ചു കടന്നു കളയുന്ന വ്യാപാരിയുടെയും അവിടെ നിന്ന് രക്ഷപെട്ട് വരുന്ന കഴുതയുടെയും കഥയാണ് തീഷ്ണമായ ഭാവത്തോടെ മൂര്‍ച്ചയേറിയ വാക്കുകളോടെ മേഘന അവതരിപ്പിച്ചിരിക്കുന്നത്. ജീവിതത്തില്‍ നിന്നുള്ള അനുഭവമാണോ ഇത് എന്ന് ചോദിച്ച് നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റ് ഇട്ടിരിക്കുന്നത്.
Content Highlights: