സെയിം സെയിം ബട്ട് ഡിഫറന്റ്; മെഗാ അനുഭവം കൊച്ചിക്ക് സമ്മാനിക്കാൻ കപ്പ കൾച്ചർ രണ്ടാം പതിപ്പ്

കൊച്ചി: ആട്ടവും പാട്ടും ഫാഷനും ഭക്ഷണവും കളികളും സഹസികതയും ഒരു കുടക്കീഴില്‍ ഒന്നിക്കുന്ന ഒരിടം.മാതൃഭൂമി കപ്പ കള്‍ച്ചര്‍ രണ്ടാം പതിപ്പിന് എറണാകുളം ബോള്‍ഗാട്ടി പാലസില്‍ തുടക്കമായിരിക്കുകയാണ്. ദേശീയ-അന്തര്‍ദേശീയ കലാകാരന്‍മാരുടെ ഇവന്റുകള്‍ക്ക് പുറമേ ഡാന്‍സ്, ഫാഷന്‍, ഫുഡ്, അഡ്വഞ്ചര്‍ എന്നിവയും ജനുവരി 10, 11, 12 തീയതികളില്‍ നടക്കുന്ന കള്‍ച്ചര്‍ വേദിയില്‍ ആസ്വദിക്കാം. 

കപ്പ കള്‍ച്ചറിന്റെ രണ്ടാം പതിപ്പിനാണ് ഇന്ന് തുടക്കമായിരിക്കുന്നത്. 10,11,12 തീയതികളിലായി നടക്കുന്ന കപ്പ കള്‍ച്ചറിന്റെ ഇത്തവണത്തെ തീം സെയിം സെയിം ബട്ട് ഡിഫറന്റ് എന്നതാണ്. പല തരം കള്‍ച്ചറുകള്‍ ഒരു കുടക്കീഴില്‍. ഫുഡ്, ആര്‍ട്ട്, ഡാന്‍സ്, ഗെയിം... ആ പട്ടിക ഇങ്ങനെ നീളും.. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഒത്തുചേരുന്ന ഒരിടമായി ഇവിടം മാറും.


 

Content Highlights: mathrubhumi kappa cultr kochi 2025