ഇലക്ട്രിക്കല്‍ അരങ്ങേറ്റം കുറിച്ച് മാരുതി ഇ.വി.എക്‌സ്: ഒറ്റച്ചാര്‍ജില്‍ 550 കിലോമീറ്റര്‍
ഇന്ത്യയുടെ വാഹന മാമാങ്കമായ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ആദ്യ ഇലക്ട്രിക് വാഹനം പ്രദര്‍ശിപ്പിച്ച് രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി. ഇ.വി.എക്‌സ് എന്ന പേരില്‍ പുറത്തിറക്കിയ കണ്‍സെപ്റ്റ് മോഡല്‍ 2025-ഓടെ നിരത്തുകളില്‍ എത്തുമെന്നാണ് മാരുതി ഉറപ്പുനല്‍കിയിരിക്കുന്നത്. വെറും ഒരു കണ്‍സെപ്റ്റ് മോഡലിനപ്പുറം മെക്കാനിക്കള്‍ ഫീച്ചറുകള്‍ ഉള്‍പ്പെടെ വെളിപ്പെടുത്തിയാണ് ഈ വാഹനം പ്രദര്‍ശനത്തിനെത്തിച്ചിരിക്കുന്നത്.
ഇലക്ട്രിക് വാഹനത്തിന്റെ നിലനില്‍പ്പ് റേഞ്ചിനെ അടിസ്ഥാനമാക്കിയാണെന്നതില്‍ സംശയമില്ല. അതുകൊണ്ടുതന്നെ ഉയര്‍ന്ന റേഞ്ചാണ് മാരുതിയുടെ പ്രധാന പരിഗണന. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 550 കിലോമീറ്റര്‍ യാത്രയാണ് മാരുതി ഉറപ്പുനല്‍കുന്നത്. ഇതിനായി 60 കിലോവാട്ട് അവര്‍ ശേഷിയുള്ള ബാറ്ററി പാക്കാണ് മാരുതി ഇ.വി.എക്‌സില്‍ നല്‍കുകയെന്നാണ് അറിയിച്ചിരിക്കുന്നത്. മാരുതിയുടെ തന്നെ ഡെഡിക്കേറ്റഡ് ഇ.വി, പ്ലാറ്റ്‌ഫോമാണ് ഈ ഇലക്ട്രിക് വാഹനത്തിന് അടിസ്ഥാനമൊരുക്കുന്നതെന്നാണ് നിര്‍മാതാക്കള്‍ ഉറപ്പുനല്‍കുന്നത്.
Content Highlights: maruthi suzuki about to lauch new electrical car on 2025 with milage of 550km in a single charge