ഥാര്‍ പോലെയല്ല ഥാര്‍ റോക്‌സ്,കുറേയുണ്ട് മാറ്റങ്ങള്‍ | Mahindra Thar Roxx Malayalam Review

മഹീന്ദ്ര ഥാര്‍ പുറത്തിറക്കി നാല് വര്‍ഷങ്ങള്‍ക്കിപ്പുറം ഥാറിന്റെ മറ്റൊരു അവതാരം കൂടി എത്തിയിരിക്കുകയാണ്. മൂന്ന് ഡോറില്‍ ഥാര്‍ തുടങ്ങിവെച്ച മാജിക് പൂര്‍ത്തിയാക്കുന്നതിന് അഞ്ച് ഡോറുമായി ഥാര്‍ റോക്‌സ് എന്ന വാഹനമാണ് മഹീന്ദ്ര എത്തിച്ചിരിക്കുന്നത്. പതിവ് തെറ്റിക്കാതെ സ്വാതന്ത്ര്യദിനത്തില്‍ തന്നെയാണ് ഈ വാഹനവും എത്തിച്ചിരിക്കുന്നത്.

ഥാറിന്റെ ഡിസൈന്‍ ഡി.എന്‍.എ. പിന്തുടര്‍ന്ന് കൂടുതല്‍ അഴകോടെ എത്തിയതാണ് കാഴ്ചയില്‍ പുതുമ നല്‍കുന്നത്. ഫീച്ചറുകളുടെ കാര്യത്തില്‍ ത്രീ ഡോര്‍ ഥാറിനെക്കാള്‍ ഒരുചുവട് മുന്നിലാണ് ഥാര്‍ റോക്‌സ്. ലൈഫ് സ്റ്റൈല്‍ എസ്.യു.വി. സെഗ്മെന്റില്‍ എത്തിയിട്ടുള്ള ഈ വാഹനം ഓഫ് റോഡ് കാര്യക്ഷമതയില്‍ പ്രീമിയം വാഹനങ്ങള്‍ക്കും അപ്പുറമാണ്. ഥാര്‍ റോസിന്റെ കരുത്ത് അറിഞ്ഞും അഴക് ആസ്വദിച്ചും ഈ വാഹനത്തിനൊപ്പം ചിലവഴിച്ച ഒരു ദിവസം..

Content Highlights: Mahindra Thar Roxx Malayalam Review