ഓരോ നിമിഷവും മരുന്നിലാണ് ജീവിക്കുന്നത്, എത്രനാള്‍ എന്ന് അറിയില്ല- ലിജു കൃഷ്ണ കേസിലെ അതിജീവിത
"ഭക്ഷണം കഴിക്കുന്നതു മുതല്‍ ഓരോ നിമിഷവും മരുന്നിന്റെ സഹായത്തോടെയാണ് മുന്നോട്ട് പോകുന്നത്, എത്രനാള്‍ ഇങ്ങനെ ജീവിക്കുമെന്ന് അറിയില്ല"-സംവിധായകന്‍ ലിജുകൃഷ്ണ ബലാത്സംഗക്കേസിലെ അതിജീവിത മാതൃഭൂമി ഡോട്ട് കോമിനോട് മനസ്സു തുറക്കുന്നു. മുപ്പതു കിലോയോളം തൂക്കം കുറഞ്ഞ്, പ്രതിരോധ ശേഷി പോലും കുറഞ്ഞ് ഗുരുതരാവസ്ഥയിലായിരുന്ന അവര്‍ തള്ളിനീക്കിയ ദിവസങ്ങളേക്കുറിച്ചും, ഉമിത്തീ പോലെ നീറുന്ന അനുഭവങ്ങളെക്കുറിച്ചും പറയുന്നു. ചില വ്യക്തികളും സുഹൃത്തുക്കളുമാണ് ഇന്ന് ആ അതിജീവിതയെ ചേര്‍ത്തു നിര്‍ത്തുന്നത്.
നിയമപ്രകാരമുള്ള മുന്നറിയിപ്പ്: ഇരയുടെ ശബ്ദം തിരിച്ചറിയാതിരിക്കാന്‍ ശബ്ദത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. കേള്‍ക്കുന്നവര്‍ക്ക് അസ്വസ്ഥതയുണ്ടാകാന്‍ സാധ്യതയുണ്ട്.