നെഞ്ചിലുണ്ട് ചെരിപ്പിടാതെ നടന്ന മകളുടെ നീറുന്ന ഓര്‍മ; കുട്ടികളുടെ ചെരിപ്പ് തുന്നാന്‍ രാജന് പണം വേണ്ട
കുന്ദമംഗലം(കോഴിക്കോട്): പത്തുവയസ്സിന് താഴെയുള്ള വിദ്യാർഥികൾക്ക് സൗജന്യമായി ചെരിപ്പുകൾ രാജു തുന്നിനൽകും. 12 വർഷംമുൻപ് മകളുടെ പൊട്ടിയ ചെരിപ്പ് നന്നാക്കാനായി 40 രൂപ നൽകാനില്ലാത്ത തന്റെ നിസ്സഹായാവസ്ഥ ഇനിയാർക്കും ഉണ്ടാവരുതെന്ന ചിന്തയാണിതിനുപിന്നിൽ. ആ സംഭവം രാജുവിനെ വല്ലാതെ വിഷമിപ്പിച്ചു. പണത്തിന്റെ കുറവുമൂലം ആർക്കും ഇത്തരത്തിലൊരു അനുഭവമുണ്ടാകരുതെന്ന ചിന്തയാണീ ഓഫറിനുപിന്നിലെന്ന് കർണാടക മാണ്ഡ്യ സ്വദേശി രാജു പറഞ്ഞു.
സ്കൂൾ തുറക്കുന്നത് മുൻനിർത്തിയാണ് അമ്പായത്തോട് താമസിക്കുന്ന രാജുവിന്റെ ഓഫർ. നിലവിൽ ഒരു ജോഡി ചെരിപ്പിന് 50 രൂപയിൽക്കൂടുതലാണ് ഈടാക്കുന്നത്. ഇതാണ് സൗജന്യനിരക്കിൽ നൽകുന്നത്. രാജു ഇരിക്കുന്ന കുന്ദമംഗലം സാംസ്കാരികനിലയത്തിനുതാഴെ സൗജന്യ ഓഫറിന്റെ അറിയിപ്പും പതിച്ചിട്ടുണ്ട്.
40 വർഷംമുൻപ് കേരളത്തിലെത്തിയപ്പോൾ ഭരണി വിൽപ്പനയായിരുന്നു. പിന്നീട് കൂലിപ്പണിയായി. ദിവസവും 300 രൂപയോളമാണ് ഇദ്ദേഹം ചെരിപ്പുതുന്നി നേടുന്നത്. ഇതുകൊണ്ട് പട്ടിണിയില്ലാതെ കഴിയാമെന്നാണ് രാജു പറയുന്നത്. ദിവസവും വീട്ടിൽപ്പോയിവരാനുള്ള പ്രയാസം കാരണം ബ്ലോക്ക് പഞ്ചായത്തിന്റെ സ്റ്റേജിലാണ് രാജു ഇപ്പോൾ കഴിയുന്നത്.
Inshorts | Raju, a cobbler in Kundamangalam, offers free shoes to children under 10. Inspired by past hardship, he aims to help those less fortunate.
Content Highlights: Kundamangalam Cobbler's Generous Initiative