രാഗമാല കോര്‍ത്ത ചിത്രകാലം

വിവിധ ഭാഷകളിലായി 25,000 ലേറെ പാട്ടുകള്‍ ചിത്ര ആലപിച്ചുകഴിഞ്ഞു, അവയില്‍ മലായും ലാറ്റിനും അറബിയും ഇംഗ്ലീഷും ഫ്രഞ്ചും ഉള്‍പ്പെടുന്നു. ആ കുയില്‍നാദത്തെ സംഗീതപ്രണയികള്‍ക്കായി ആവര്‍ത്തിച്ചുകേള്‍പ്പിച്ചവരില്‍ എ.ആര്‍. റഹ്‌മാനും ഇളയരാജയും ഹംസലേഖയും കീരവാണിയും എസ്.പി. വെങ്കിടേഷും രവീന്ദ്രനും ശ്യാമും കണ്ണൂര്‍ രാജനുമുള്‍പ്പെടെയുള്ളവരും പുതുതലമുറ സംഗീതസംവിധായകരുമായി ഒട്ടേറെ പേരുണ്ട്.

ഏറ്റവും കൂടുതല്‍ ഒപ്പം പാടിയത് യേശുദാസും ബാലസുബ്രഹ്‌മണ്യവും എം.ജി. ശ്രീകുമാറുമാണ്. മെലഡി ക്വീന്‍ ഓഫ് ഇന്ത്യ, ഗോള്‍ഡന്‍ വോയ്സ് ഓഫ് ഇന്ത്യ, വാനമ്പാടി, ചിന്നക്കുയില്‍ തുടങ്ങി നിരവധി വിശേഷണങ്ങള്‍ നേടിയ ഗായിക കൂടിയാണ് ചിത്ര. ലളിതസംഗീതമേഖലയില്‍ മാത്രമല്ല ശാസ്ത്രീയസംഗീതത്തിലും ചിത്ര തികവുറ്റ പ്രതിഭയാണ്.

Content Highlights: ks chithra birthday special pattu ettupattu