പക്കാ ഇന്ത്യന്‍ ഇലക്ട്രിക് കാര്‍; കിയയുടെ ഫാമിലി എംപിവി Carens Clavis-ന് ഇലക്ട്രിക് കരുത്ത്

കിയ മോട്ടോഴ്‌സ് ഇന്ത്യയുടെ വാഹന നിരയിലേക്ക് എത്തിയിട്ടുള്ള ആദ്യ ഇന്ത്യന്‍ നിര്‍മിത മാസ് മാര്‍ക്കറ്റ് ഇലക്ട്രിക് വാഹനമാണ് കാരന്‍സ് ക്ലാവിസ് ഇവി എന്ന എംപിവി. ഒരു ഫാമിലി വാഹനമായി എത്തിയിട്ടുള്ള ഈ വാഹനം മത്സരിക്കുന്ന ഇതിനോടകം തന്നെ ഇന്ത്യന്‍ നിരത്തുകളില്‍ കരുത്ത് തെളിയിച്ച ബിവൈഡിയുടെ ഇമാക്‌സ്7 എന്ന ഇലക്ട്രിക് മോഡലുമായാണ്. ഹ്യുണ്ടായി ക്രെറ്റയുമായി മെക്കാനിക്കല്‍ ഫീച്ചറുകള്‍ പങ്കിട്ട് എത്തുന്ന കാരന്‍സ് ക്ലാവിസ് ഇവിയില്‍ 42 കിലോവാട്ട്, 51.4 കിലോവാട്ട് ബാറ്ററി പാക്കുകളാണ് നല്‍കിയിരിക്കുന്നത്. യഥാക്രമം 404 കിലോമീറ്ററും 490 കിലോമീറ്ററുമാണ് ഈ വാഹനം നല്‍കുന്ന റേഞ്ച്. അഡാസ് ഉള്‍പ്പെടെയുള്ള സുരക്ഷ ഫീച്ചറുമായി എത്തുന്ന ഈ വാഹനത്തിന്റെ വില ആരംഭിക്കുന്നത് 17.99 ലക്ഷം രൂപയിലാണ്.

Content Highlights: Kia Launches Carens EV in India: Price, Range, Features, and BYD e6 Comparison