കുഞ്ഞിനെയും മറന്നു, ഓർമയിൽ ചാക്കോ മാത്രം; അഞ്ചുവർഷത്തെ പോരാട്ടത്തിനൊടുവിൽ രണ്ട് കോടി നഷ്ടപരിഹാരം
കഴിഞ്ഞ അഞ്ച് കൊല്ലമായി സോനുവിന്റെ വലംകൈയിൽ മുറുകെ പിടിച്ചിരിക്കുകയാണ് ചാക്കോ. റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് സോനു അപകടത്തിൽപ്പെട്ടത്. തലക്ക് ഗുരുതരമായി പരിക്കേറ്റ സോനുവിന് ആകെ തിരിച്ചറിയാവുന്നത് പ്രണയിച്ച് പ്രാണനാക്കി മാറ്റിയവനെ മാത്രം. വാരിപ്പുണർന്ന് തുരുതുരേ ഉമ്മവെക്കേണ്ടിയിരുന്ന അവരുടെ കുഞ്ഞുപോലും ഇന്ന് അവളുടെ ഓർമകളിലില്ല. ഒരു റോഡപകടം തകർത്തത് അവരുടെ ജീവിതമായിരുന്നു. വർഷങ്ങളുടെ നിയമപോരാട്ടത്തിനൊടുവിൽ രണ്ട് കോടി രൂപ നഷ്ടപരിഹാരമായി നൽകാൻ കോടതി ഉത്തരവിട്ടിരിക്കുകയാണ്. ഇതോടെ, സോനുവിന്റെ ചികിത്സയും കുഞ്ഞിന്റെ ഭാവിയും സുരക്ഷിതമാക്കാമെന്ന പ്രതീക്ഷയിലാണ് ചാക്കോ.
Content Highlights: Sonu suffered severe head injuries in a road accident, losing most of her memories except for her partner Chacko. Chacko stood by her side and fought a legal battle for nearly five years. Court has ordered a compensation of Rs 2 crore, securing Sonu's treatment and their child's future.