"നല്ലൊരു ഭാവി കാണുന്നു"; ആഷിഖിന്റെ പാട്ടിനെ അഭിനന്ദിച്ച് കൈലാസ് മേനോൻ

ആഷിഖ് മുഹമ്മദ് പി.കെ. എന്ന ചെറുപ്പക്കാരൻ പാടിയ പാട്ട് ഫെയ്സ്ബുക്കിൽ പങ്കുവെച്ച് സം​ഗീതസംവിധായകൻ കൈലാസ് മേനോൻ. ദീപക് ദേവ് ഈണം നൽകിയ ബി​ഗ് ബ്രദർ എന്ന ചിത്രത്തിലെ 'പറന്നുപോയൊരു കിളികളെ' എന്ന ​ഗാനമാണ് ആഷിഖ് ആലപിക്കുന്നത്.

മനോഹരമായ ആലാപനം, നല്ലൊരു ഭാവി കാണുന്നു എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് കൈലാസ് മേനോൻ കുറിച്ചിരിക്കുന്നത്. ഇത്ര നന്നായി പാടിയിട്ടും അറിയപ്പെടാതെ പോയത് എന്താണ്, മനോഹരമായ ശബ്ദം, ഇവരെ പോലെയുള്ളവരെയൊക്കെ വളർത്തിക്കൊണ്ടുവരണം എന്നൊക്കെയാണ് വീഡിയോക്ക് ലഭിക്കുന്ന കമന്റുകൾ.

തീവണ്ടി, എടക്കാട് ബറ്റാലിയൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കൈലാസിന്റെ ഏറ്റവും പുതിയചിത്രം സിബി മലയിൽ സംവിധാനം ചെയ്യുന്ന 'കൊത്ത്' ആണ്. 

Content Highlights: