മലയാളത്തിലേക്ക് തത്സമയം വിവര്‍ത്തനം ചെയ്യുന്ന ക്യാമറ; വിസ്മയിപ്പിച്ച് JioPhone Next
ഫീച്ചര്‍ ഫോണുകളും 2ജി ഫോണുകളുമൊക്കെ ഉപയോഗിക്കുന്ന സാധാരണക്കാരെ ലക്ഷ്യമിട്ട് ജിയോ പുറത്തിറക്കുന്ന സ്മാര്‍ട്ട്‌ഫോണാണ് ജിയോഫോണ്‍ നെക്സ്റ്റ്. ഗൂഗിളുമായി ചേര്‍ന്ന് ജിയോ വികസിപ്പിച്ച ഈ ഫോണിലെ പ്രഗതി ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന് ഇന്ത്യന്‍ ഭാഷകള്‍ കൈകാര്യം ചെയ്യുന്നതില്‍ പ്രത്യേക പ്രാവീണ്യമുണ്ട്.
ജിയോഫോണ്‍ നെക്സ്റ്റ് ക്യാമറയില്‍ എടുക്കുന്ന ഫോട്ടോകളിലെ ടെക്സ്റ്റ് മലയാളം ഉള്‍പ്പെടെ പത്ത് ഇന്ത്യന്‍ ഭാഷകളിലേക്ക് തത്സമയം വിവര്‍ത്തനം ചെയ്യാനും ഫോണില്‍ നിന്നുതന്നെ വായിച്ചു കേള്‍ക്കാനുമാകും. ഡിസ്‌പ്ലേയില്‍ വരുന്നതെന്തും ഇത്തരത്തില്‍ ട്രാന്‍സ്ലേറ്റ് ചെയ്യുകയോ വായിച്ചു കേള്‍ക്കുകയോ ചെയ്യാം. ഇന്ത്യന്‍ ഭാഷകളില്‍ ഗൂഗിള്‍ വോയ്‌സ് സെര്‍ച്ച് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ഫോണ്‍ നല്‍കുന്നുണ്ട്.
Content Highlights: