സമൂഹമാധ്യമത്തിൽ കെണിയൊരുക്കി കാത്തിരിക്കുന്നുണ്ട് ലഹരി വിൽപ്പനക്കാർ- ഡോ. ജി.ശ്രീകുമാർ മേനോൻ
ലഹരി എന്ന മഹാവിപത്തിനെ ചെറുക്കാനാണ് ഐക്യരാഷ്ട്രസഭ 1987 ജൂൺ 26 മുതൽ ലോക ലഹരി വിരുദ്ധ ദിനമായി ആചരിച്ചു വരുന്നത്. ലഹരിയുടെ രൂപവും ഭാവവും തലവുമെല്ലാം മാറിയ ഈ കാലത്ത് ഞെട്ടിപ്പിക്കുന്ന കഥകളാണ് നമ്മൾ കേൾക്കുന്നത്. ലോക ലഹരി വിരുദ്ധ ദിനത്തിൽ മാതൃഭൂമി ഡോട്ട് കോമിനൊപ്പം ചേരുകയാണ് നാഷണൽ അക്കാദമി ഓഫ് കസ്റ്റംസ് ഇൻഡയറക്ട് ടാക്സസ് ആന്റ് നാർകോടിക്സിന്റെ മുൻ ഡയറക്ടർ ജനറൽ ഡോ. ജി. ശ്രീകുമാർ മേനോൻ. ഇൻസ്റ്റഗ്രാം പോലുള്ള സമൂഹമാധ്യമത്തിലടക്കം കുട്ടികളെ കാത്തിരിക്കുന്ന കെണിയെക്കുറിച്ചും രക്ഷിതാക്കളും കുട്ടികളും ഒരുപോലെ ജാഗ്രത പുലർത്തേണ്ടതിനെക്കുറിച്ചുമൊക്കെ അദ്ദേഹം പറയുന്നു.