നാട് കാക്കാന്‍ കളരി പഠിച്ച് സൈനികര്‍

നാട് കാക്കാന്‍ കടത്തനാടന്‍ കളരിയുടെ അടവുകള്‍ കൂടെ പഠിച്ചെടുക്കുകയാണ് ഇന്ത്യന്‍ സൈനികര്‍. വടകര പുതുപ്പണത്തെ കടത്തനാട് കെ.പി ചന്ദ്രന്‍ ഗുരുക്കള്‍ സ്മാരക കളരി സംഘത്തില്‍ സൈനികരുടെ രണ്ടാമത്തെ ബാച്ചിന്റെ പരിശീലനം അവസാന ഘട്ടത്തിലാണ്.

കടത്തനാട് മുഹമ്മദ് ഗുരുക്കുളാണ് സൈനികര്‍ക്ക് സൗജന്യമായി പരിശീലനം നല്‍കി വരുന്നത്. ഇവിടെയുള്ള കളരി ചികിത്സാ കേന്ദ്രത്തില്‍ എത്തിയ സുബൈദാറാണ് കടത്തനാടന്‍ കളരിയെ കുറിച്ച് സൈനിക കേന്ദ്രത്തില്‍ അറിയിക്കുന്നത്. തുടര്‍ന്ന് സൈനികര്‍ക്ക് പ്രത്യേക  പരിശീലനം നല്‍കാനായി മുഹമ്മദ് ഗുരുക്കളുടെ കളരിയിലേക്കയക്കാന്‍ തീരുമാനിക്കുകയായിരുന്നു.

Content Highlights: