ഇന്ത്യൻ സമുദ്രാതിർത്തികൾക്ക് ഇനി വിക്രാന്ത് സുരക്ഷ
ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യ വിമാനവാഹിനി കപ്പൽ ഐ.എൻ.എസ് വിക്രാന്ത് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. സമുദ്രസുരക്ഷക്ക് ഭാരതത്തിന്റെ ഉത്തരമാണ് വിക്രാന്ത് എന്നും രാജ്യത്തിന് പുതിയ അഭിമാനമെന്നും പ്രധാനമന്ത്രി പറഞ്ഞു. 333 നീലത്തിമിംഗിലങ്ങളുടെ വലുപ്പമുണ്ട് വിക്രാന്തിന്.
44,500 ടൺ ഭാരം , 262 മീറ്റർ നീളം, 63 മീറ്റർ വീതി, 59 മീറ്റർ ഉയരം. രണ്ടു ഫുട്ബോൾ മൈതാനങ്ങൾക്കു തുല്യമായ വലിപ്പം, 1600-ലേറെ നാവികരെ ഉൾക്കൊള്ളാനാകും. 28 നോട്ടിക്കൽ മൈലാണ് വിക്രാന്തിന്റെ വേഗം. 13 വർഷം കൊണ്ട് 20,000 കോടി രൂപ മുടക്കിയാണ് വിക്രാന്ത് പണിതത്. 20 യുദ്ധ വിമാനങ്ങളും പത്ത് ഹെലികോപ്ടറുകളും ഒരേ സമയം സൂക്ഷിക്കാം. 120 ഫോർമുല വൺ കാറുകളുടെ ശക്തിയാണ് വിക്രാന്തിന്റെ പ്രധാന എൻജിനുകൾക്കുള്ളത്.
Content Highlights: India Launches INS Vikrant