അഞ്ച് മിനിറ്റ് ചാര്‍ജില്‍ 100 കി.മീ, 613 കി.മീ റേഞ്ച്; തരംഗമാകാന്‍ Hyundai Ioniq 5 | Auto Drive
ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായി വീണ്ടും ഒരു ഇലക്ട്രിക് വാഹനവുമായി എത്തുകയാണ്. ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ഹ്യുണ്ടായി ഒരുക്കിയ ബിയോണ്‍ഡ് മൊബിലിറ്റിയുടെ ഭാഗമായി ആദ്യമെത്തുന്ന വാഹനമാണ് അയോണിക്-5. 2028-ഓടെ ആറ് ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തുകളില്‍ എത്തിക്കുന്നത് ലക്ഷ്യമിട്ട് ഒരുക്കിയിട്ടുള്ള പദ്ധതിയാണ് ബിയോണ്‍ഡ് മൊബിലിറ്റി. പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തിക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ള ഈ വാഹനത്തിന്റെ വില ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അവതരണത്തിനായിരിക്കും ഹ്യുണ്ടായി പ്രഖ്യാപിക്കുക.
58 kWh, 77.4 kWh എന്നീ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിലാണ് വിദേശ വിപണിയില്‍ ഈ വാഹനം എത്തിച്ചിട്ടുള്ളത്. ഇതിലെ ഉയര്‍ന്ന വകഭേദം ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 613 കിലോമീറ്റര്‍ വരെ സഞ്ചരിക്കുമെന്നാണ് നിര്‍മാതാക്കളുടെ ഉറപ്പ്. അതിവേഗ ചാര്‍ജിങ്ങ് സംവിധാനവും ഈ വാഹനത്തിന്റെ ഹൈലൈറ്റുകളില്‍ ഒന്നാണ്. 220 കിലോവാട്ട് ഡി.സി. ചാര്‍ജര്‍ ഉപയോഗിച്ച് 18 മിറ്റില്‍ 80 ശതമാനം ബാറ്ററി നിറയും. ഇതിനുപുറമെ, അഞ്ച് മിനിറ്റ് ചാര്‍ജിങ്ങിലൂടെ 100 കിലോമീറ്റര്‍ ഓടാനുള്ള ചാര്‍ജും ബാറ്ററിയിലെത്തും.
Content Highlights: Hyundai Ioniq 5 Auto Drive malayalam review