ഹ്യുഗോ; അവന്റെ ആത്മാവ് എന്റെ അച്ഛനൊപ്പം ഉണ്ടാകും, പ്രിയപ്പെട്ട നായക്കായി അന്ത്യകർമം നടത്തി ഒരു കുടുംബം
തന്റെ അരുമയായ ഹ്യുഗോ എന്ന വളർത്തുനായയുടെ വിയോഗത്തോടെ മകനെ നഷ്ടപ്പെട്ട ഒരു അമ്മയുടെ വേദനയാണ് ശാലിനിക്ക് ഇപ്പോൾ. പ്രായാധിക്യത്തെ തുടർന്ന് മരിച്ച പ്രിയപ്പെട്ട ഹ്യുഗോക്കായി അവസാന നിമിഷം ഒരു മനുഷ്യനെ എങ്ങനെയാണോ യാത്രയാക്കുന്നത് അതുപോലെയാണ് യോഗ ടീച്ചറും ന്യൂട്രീഷ്യൻ ഫിസിയോതെറാപ്പിസ്റ്റുമായ ശാലിനിയും കുടുംബവും ഹ്യുഗോയെ യാത്രയാക്കിയത്.
ഹിന്ദു ആചാരപ്രകാരം എങ്ങനെയാണോ ഒരു മനുഷ്യനെ യാത്രയാക്കുന്നത്, അത്തരത്തിലായിരുന്നു ഹ്യുഗോക്ക് യാത്രയപ്പ് നൽകിയത്. പുഷ്പങ്ങൾ വിരിച്ച് അതിൽ ഒരു തരി മണ്ണ് പോലും തന്റെ പ്രിയപ്പെട്ട ഹ്യുഗോയുടെ പിറത്ത് വീഴരുതെന്ന ആഗ്രഹത്തോടെയാണ് അന്ത്യവിശ്രമം ഒരുക്കിയത്.
നാല്പത് ദിവസം മാത്രം പ്രായമുള്ളപ്പോഴാണ് ഹ്യുഗോയെ ശാലിനി സ്വന്തമാക്കിയത്. പിന്നീട് തന്റെ സ്വന്തം മകനെപ്പോലെയാണ് വളർത്തിയത്. ഓണത്തിന് തങ്ങളോടൊപ്പം ഇലയിട്ട് സദ്യ നൽകിയും ഓണക്കോടി വാങ്ങിയും യാത്രകൾ ചെയ്തുമെല്ലാം അവൻ അവരുടെ ജീവിതത്തിന്റെ ഭാഗമായി മാറുകയായിരുന്നു.
Content Highlights: Shalini’s Heartfelt Farewell to Her Beloved Dog Hugo | Emotional Tribute