കരിമ്പും ചോളവും അ‌സംസ്കൃത വസ്തുക്കൾ, കുപ്പി മുതൽ കവർ വരെ മണ്ണിലലിയും | Biodegradable Bottle

കണ്ടാലും തൊട്ടാലും പ്ലാസ്റ്റിക് ബോട്ടിൽ അ‌ല്ലെന്ന് ആരും പറയില്ല. പക്ഷേ, ബോട്ടിലിന് പുറത്ത് എഴുതിയിരിക്കുന്നതോ 'ഞാൻ പ്ലാസ്റ്റിക് അ‌ല്ല' എന്നും! കേരള സർക്കാർ സ്ഥാപനമായ ഹില്ലി അ‌ക്വയാണ് തങ്ങളുടെ കുപ്പിവെള്ളത്തിനായി 'ബയോഡീഗ്രേഡബിൾ' ബോട്ടിലുകൾ ഒരുക്കുന്നത്. പ്ലാസ്റ്റിക് നിരോധിത മേഖലകളായ വനപ്രദേശങ്ങളിലും മറ്റും ഉപയോഗിക്കുന്നതിനാണ് മണ്ണിൽ അ‌ലിയുന്ന ബോട്ടിലുകളിൽ കുപ്പിവെള്ളം വിപണിയിൽ എത്തിക്കുന്നത്. ആറു മാസം കൊണ്ട് ഈ ബോട്ടിലുകൾ മണ്ണിൽ അ‌ലിഞ്ഞുചേരുമെന്നും കത്തിച്ചാലും പ്രകൃതിക്ക് ദോഷമില്ലെന്നും ഹില്ലി അ‌ക്വ സീനിയർ ജനറൽ മാനേജർ സജി പറയുന്നു.

Content Highlights: Hilly Aqua introduces biodegradable water bottles in Kerala. Bottles dissolve completely in soil within six months. Designed specifically for use in plastic-restricted areas like forests. Eco-friendly initiative that causes no harm when burned.