വീട് വൃത്തിയാണ്, പക്ഷേ ആരോഗ്യകരമാണോ?

രാവിലെ വീട് വൃത്തിയാക്കുന്നു, അടുക്കളയിലെ സാധനങ്ങൾ ക്രമീകരിക്കുന്നു, മുറിയിൽ നല്ല മണം കിട്ടാൻ റൂം ഫ്രഷ്‌നറും ഉപയോഗിക്കുന്നു. ഇത്രയുമൊക്കെ ചെയ്താൽ നമ്മുടെ വീട് ആരോഗ്യകരമാണെന്ന് ഉറപ്പിക്കാമോ?

നമ്മൾ ദിവസവും ചെയ്യുന്ന ചില ശീലങ്ങൾ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് പലപ്പോഴും ചിന്തിക്കാറില്ല. വീടിനുള്ളിലെ വായു, അടുക്കളയിലെ പാചകരീതികൾ, ഭക്ഷണം സൂക്ഷിക്കുന്ന പാത്രങ്ങൾ, കൊതുകിനെ അകറ്റാൻ ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങൾ തുടങ്ങി നിത്യജീവിതത്തിലെ പല കാര്യങ്ങളും നമ്മുടെ ശ്രദ്ധ അർഹിക്കുന്നവയാണ്.

വൃത്തിയുള്ള അന്തരീക്ഷം എന്നതും ആരോഗ്യകരമായ അന്തരീക്ഷം എന്നതും ഒന്നുതന്നെയാണോ? വീട്ടിനുള്ളിലെ വായുവിന്റെ ഗുണനിലവാരത്തെക്കുറിച്ച് നമ്മൾ എത്രത്തോളം ബോധവാന്മാരാണ്? അടുക്കളയിൽ സൗകര്യത്തിനായി സ്വീകരിക്കുന്ന ചില രീതികൾക്ക് ശ്രദ്ധ നൽകേണ്ടതുണ്ടോ? നമ്മൾ സുരക്ഷിതമെന്ന് കരുതുന്ന ചില ഉൽപ്പന്നങ്ങൾ ഉപയോഗിക്കുമ്പോൾ എന്തൊക്കെയാണ് പരിഗണിക്കേണ്ടത്?

ഇവയെല്ലാം ഭയപ്പെടേണ്ട കാര്യങ്ങളല്ല; മറിച്ച്, തിരിച്ചറിയുകയും ബോധപൂർവം കൈകാര്യം ചെയ്യുകയും ചെയ്യേണ്ട വിഷയങ്ങളാണ്. ചെറിയ മാറ്റങ്ങൾ പോലും ആരോഗ്യകരമായ ജീവിതശൈലി രൂപപ്പെടുത്തുന്നതിൽ പ്രധാനമാണ്.

വീട്ടിലും ജോലിസ്ഥലത്തും നാം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്? ആരോഗ്യത്തിന് അനുകൂലമായ അന്തരീക്ഷം ഒരുക്കാൻ ഏതെല്ലാം ശീലങ്ങളിൽ മാറ്റം വരുത്തണം? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം നൽകുകയാണ് എറണാകുളം ജില്ലാ കളക്ടർ ജി.പ്രിയങ്കയും ആർജെ അച്ചുവുമായുള്ള അഭിമുഖത്തിൽ കൊല്ലം ഗവ.മെഡിക്കൽ കോളജിലെ പൾമണോളജിസ്റ്റ് പ്രൊഫസർ ഡോ.പി.എസ്.ഷാജഹാൻ. 

Content Highlights: Cleaning habits do not always guarantee a healthy indoor environment. Indoor air quality, cooking methods, and daily use products impact health. Small lifestyle changes can significantly improve overall well-being. Exclusive interview featuring Pulmonologist Dr. P.S. Shajahan and Ernakulam District Collector G. Priyanka alongside RJ Achu.