നാട്ടിലും വിദേശത്തും വൻ ഡിമാൻഡ്; ഓണത്തിന് കളംപിടിക്കാൻ റെഡിമെയ്ഡ് പൂക്കളം
കഴിഞ്ഞ കുറെ നാളുകളായി വിപണിയിൽ റെഡിമെയ്ഡ് പൂക്കളങ്ങൾ ലഭ്യമാണ്. ഓണക്കാലത്ത് പൂക്കൾ ലഭ്യമല്ലാത്തതിനാൽ പൂക്കളമൊരുക്കാൻ സാധിക്കാത്തവർക്ക് ഇത്തരം റെഡിമെയ്ഡ് പൂക്കളങ്ങൾ സഹായകരവുമാണ്. എന്നാൽ വിപണിയിൽ ധാരാളമായുള്ള പ്ലാസ്റ്റിക് ഉപയോഗിച്ചുള്ള പൂക്കളങ്ങൾക്ക് പകരം നൂലുകൊണ്ട് പൂക്കളം നിർമിച്ച് ശ്രദ്ധനേടുകയാണ് തിരുവനന്തപുരം സ്വദേശിയായ അഖില. യഥാർഥ പൂക്കത്തോട് പരമാവധി സാമ്യമുള്ള രീതിയിലാണ് പൂക്കളങ്ങൾ ഒരുക്കുന്നത്.
പൂക്കൾ എളുപ്പത്തിൽ ലഭ്യമല്ലാത്ത വിദേശരാജ്യങ്ങളിലെ മലയാളികളിൽ നിന്നുൾപ്പെടെ നിരവധി ഓർഡറുകളാണ് ലഭിക്കുന്നത്. റെഡിമെയ്ഡ് പൂക്കളങ്ങളെ ചിലർ പരിഹസിക്കാറുണ്ടെങ്കിലും, പൂക്കൾ ലഭ്യമല്ലാത്തവർക്ക് ഓണത്തിന്റെ പൂക്കളമൊരുക്കാൻ ഇത് സഹായമാകുന്നുവെന്നാണ് അഖില പറയുന്നത്.
പ്ലാസ്റ്റിക്കിന് പകരം നൂൽ ഉപയോഗിക്കുന്നതിലൂടെ പൂക്കളത്തിന് കൂടുതൽ സ്വാഭാവികമായ രൂപം നൽകാനും സാധിക്കും. ഈ സംരംഭത്തിലൂടെ കൂടുതൽ പേർക്ക് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും കഴിയുന്നതിൽ സന്തോഷവും അഭിമാനവുമുണ്ടെന്നും അഖില പറഞ്ഞു. അമ്മ ഉദയകുമാരിയും അഖിലയ്ക്ക് കുടുംബാംഗങ്ങളും സഹായത്തിനുണ്ട്. ആറ്റുകാൽ ക്ഷേത്രത്തിന് സമീപം സ്വന്തമായൊരു കടയും അഖില നടത്തുന്നുണ്ട്.
Content Highlights: Akhila from Thiruvananthapuram creates readymade pookalams using yarn instead of plastic. The thread-based designs closely mimic real flowers, making them ideal for Onam celebration. Receiving high demand from Malayalis in foreign countries where fresh flowers are scarce. Creates employment opportunities and runs a shop near Attukal temple with family support.