മെസ്സിയെയും ക്രിസ്റ്റ്യാനോയെയും സമ്മര്‍ദത്തിലാക്കുമ്പോള്‍ അറിയണം ഈ ഇതിഹാസങ്ങളുടെ സങ്കടം കൂടി

ഫുട്‌ബോളിലെ ഇതിഹാസമാവാന്‍ ഒരു ലോകകപ്പ് നിര്‍ബന്ധമാണോ? ഗ്രൗണ്ടില്‍ സകല മാജിക് കാണിച്ചിട്ടും മെസ്സിയെ മാറഡോണയ്ക്ക് പിന്നിലും ക്രിസ്റ്റിയാനോയെ സിദാന് പിന്നിലും രണ്ടാമന്മാരാക്കുന്നതിന് കാരണം ഒരു ലോകകിരീടത്തിന്റെ അഭാവം മാത്രമാണ്. അതുതന്നെയാണ് ഖത്തറിലെത്തുമ്പോള്‍ ഇവര്‍ നേരിടുന്ന ഏറ്റവും വലിയ സമ്മര്‍ദവും. എന്നാല്‍, ഈ അളവുകോലില്‍ എന്തെങ്കിലും കഴമ്പുണ്ടോ? ലോകകപ്പ് നേടാത്ത, ലോകകപ്പില്‍ കളിക്കുക പോലും ചെയ്യാത്ത ഇതിഹാസങ്ങള്‍ ഒട്ടേറെയുണ്ട്. സംഭവബഹുലമായ അവരുടെ ജീവിതത്തിലൂടെയാണ് 'സെക്കന്‍ഡ് ഹാഫി'ന്റെ ഇത്തവണത്തെ അന്വേഷണയാത്ര..

Content Highlights: football legends who could not win world cup title