കല്ലിന്റെ ഹൃദയം കണ്ടെത്തുന്ന കലാകാരൻ, ഇത് സുശാന്ത് കരിങ്കല്ലിൽ തീർത്ത ഓടക്കുഴൽ
കരിങ്കല്ലുകൊണ്ട് എന്തൊക്കെ ചെയ്യാം? വീടു പണിയാം, മതിലുകെട്ടാം. എന്നാൽ ഇതൊന്നുമല്ലാതെ കരിങ്കല്ലിൽ സംഗീതം തീർക്കുന്ന ഒരു ശില്പിയുണ്ട് കോഴിക്കോട്ട്. ജ്യോതിഷിയും വാസ്തുവിദഗ്ധനുമെല്ലാമായ സുശാന്ത് കുമാർ കല്ലിൽ തീർക്കുന്നത് മധുരസംഗീതം പൊഴിക്കുന്ന പുല്ലാങ്കുഴലുകളാണ്. അതിസൂക്ഷ്മത വേണ്ട ജോലിയാണിതെന്ന് സുശാന്ത് പറയുന്നു.
കല്ലിനും ഒരു ഹൃദയമുണ്ടോ എന്ന ചോദ്യത്തിന് നമ്മൾ കല്ലിനെ അത്രയും സ്നേഹിക്കുകയല്ലേ എന്നാണ് സുശാന്ത് നൽകിയ മറുപടി. ആ സ്നേഹമാണ് സംഗീതമായി പുറത്തേക്ക് വരുന്നതെന്നാണ് കല്ലിനെ തൊട്ടറിഞ്ഞ ഈ കലാകാരന്റെ ഭാഷ്യം. കല്ലാണെങ്കിലും അതിനൊരു മനസുണ്ട്, ജീവനുണ്ട്. കല്ലിനേക്കുറിച്ച് പറയുമ്പോൾ സുശാന്തിന്റെ ഹൃദയത്തിലെ ആത്മാർത്ഥത വാക്കുകളിൽ പ്രതിഫലിക്കുന്നു.
Content Highlights: