പഴം കഴിക്കാൻ അഞ്ചു രീതികൾ; വീഡിയോ പങ്കുവച്ച് സെലിബ്രിറ്റി ന്യൂട്രീഷണിസ്റ്റ്
മിക്ക വീടുകളിലും സുലഭമായുണ്ടാവുന്ന പഴങ്ങളിലൊന്നാണ് വാഴപ്പഴം. പഴം കഴിക്കുന്നതിനും ചില രീതികളുണ്ടെന്നു പറയുകയാണ് സെലിബ്രിറ്റി ന്യൂട്രീഷണിസ്റ്റായ റുജുത ദിവേകർ. വേനൽക്കാലത്ത് ശരിയാംവണ്ണം പഴം കഴിക്കേണ്ട അഞ്ചു രീതികൾ പങ്കുവെക്കുകയാണ് റുജുത.
രാവിലെ പഴം കഴിക്കുന്നതുവഴി മൈഗ്രെയ്നും അസിഡിറ്റിയും കാലുകളുടെ കടച്ചിലും അകറ്റാമെന്നു പറയുന്നു റുജുത. ഇടനേരത്ത് കഴിക്കുന്നതു വഴി ഊർജം കൂടുതൽ അനുഭവപ്പെടുകയും പാലിനോ പഞ്ചസാരയ്ക്കോ ഒപ്പം കഴിക്കുകവഴി തലവേദനയും മൈഗ്രൈയ്നും പമ്പ കടക്കുമെന്നും റുജുത. ഭക്ഷണം കഴിച്ചു കഴിഞ്ഞ് പഴം കഴിക്കുകവഴി മലബന്ധം തടയാനാവും. ഇനി പഴം കൊണ്ടുണ്ടാക്കുന്ന മിൽക് ഷെയ്ക് വർക്കൗട്ടിനു ശേഷമുള്ള ഭക്ഷണമാക്കാമെന്നും റുജുത.
Content Highlights: