ഫെൻസിങ് എന്ത്, എങ്ങനെ? | SpoRtlight | Fencing | Schoolmeet 2024
യൂറോപ്പിൽ നിന്നുത്ഭവിച്ച വാൾപ്പയറ്റാണ് ഫെൻസിങ് (Fencing). 12-ാം നൂറ്റാണ്ടുമുതൽ നിലവിലുള്ള ഈ ആയോധനകല ഇന്നും നിലനിൽക്കുന്ന ഏറ്റവും പുരാതനമായ യൂറോപ്യൻ വാൾപ്പയറ്റെന്നാണ് അറിയപ്പെടുന്നത്. എന്നാൽ, 18-ാം നൂറ്റാണ്ടിലാണ് പ്രത്യേക രീതിയിലുള്ള ആധുനിക രീതിയിലുള്ള ഫെൻസിങ്ങിന്റെ തുടക്കം.
മെറ്റൽ ജാക്കറ്റും ഹെൽമറ്റും ധരിച്ച് പ്രത്യേക രീതിയിലുള്ള വാൾ ഉപയോഗിച്ച് നടത്തുന്ന പയറ്റാണിത്. ഒന്നര മീറ്റർ വീതിയും 14 മീറ്റർ വീതിയുമുള്ള പിസ്റ്റ് (Piste) എന്നറിയപ്പെടുന്ന പ്രതലത്തിലാണ് മത്സരം നടക്കുക. വാൾ ഉപയോയിച്ച് എതിരാളിയെ തൊടുന്നതിനാണ് പോയിന്റ്. പിസ്റ്റിൽ നിന്ന് എതിരാളിയെ പുറത്താക്കിയാലും പോയിന്റ് ലഭിക്കും. ഫെൻസിങ്ങിനെ കുറിച്ചാണ് മാതൃഭൂമി ഡോട്ട് കോം സ്കൂൾ കായികമേള പ്രത്യേക സീരീസായ SpoRtlight-ന്റെ ഈ എപ്പിസോഡ്.

Inshort: Discover the history and techniques of fencing, an ancient European sport featured in SpoRtlight, a special series by Mathrubhumi.com on School Sports Meet
Content Highlights: Fencing: The Ancient European Sport | SpoRtlight